»   » സംഭവ സ്ഥലത്തുണ്ടായിരുന്നു പക്ഷേ തന്നെ ആരും തല്ലിയിട്ടില്ലെന്ന് ബാല

സംഭവ സ്ഥലത്തുണ്ടായിരുന്നു പക്ഷേ തന്നെ ആരും തല്ലിയിട്ടില്ലെന്ന് ബാല

Posted By:
Subscribe to Filmibeat Malayalam

പാര്‍ക്കിങുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപ്പെട്ട ബാലയെ മര്‍ദ്ദിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ ബാലയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ സംഭവത്തില്‍ തന്നെ ആരും തല്ലിയിട്ടില്ലെന്ന് നടന്‍ ബാല. തര്‍ക്കത്തില്‍ ബാലയെ തല്ലിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് നടന്‍ വിശദീകരണവുമായി എത്തിയത്. സംഭവം സ്ഥലത്ത് താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും പക്ഷേ ഇപ്പോള്‍ പ്രചരിക്കുന്ന തരത്തില്‍ സംഭവിച്ചിട്ടില്ലെന്നും ബാല പറഞ്ഞു.

bala-01

എര്‍ണാകുളം പാലാരിവട്ടത്തെ കോമത്ത് ലെയിസില്‍ പ്ലാറ്റിനം ലോട്ടസ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു സംഭവം. ഇരുപത് ദിവസം മുമ്പാണ് സംഭവ നടക്കുന്നത്. താന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുമ്പോഴായിരുന്നു സെക്യൂരിറ്റികാരനും അപ്പാര്‍ട്ടുമെന്റിലെ താമസകാരനുമായി തര്‍ക്കമുണ്ടാകുന്നത്.

എന്നാല്‍ താന്‍ പ്രശ്‌നം കുറച്ച് നേരം നോക്കി നിന്നിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. ആള്‍കുട്ടത്തില്‍ തന്നെ എല്ലാവരും കണ്ടാല്‍ ഞാനാണ് പ്രശ്‌നത്തിന് കാരണമെന്ന് ആളുകള്‍ തെറ്റിദ്ധരിച്ച് കളയും. അതുകൊണ്ടാണ് താന്‍ അവിടുന്ന് പോയത്. ബാല പറയുന്നു.

സംഭവം തെറ്റായ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരന്തരം ഫോണ്‍കോളുകളും വരുന്നുണ്ട്. ഇപ്പോള്‍ പുതിയ ചിത്രമായ കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് താന്‍. ബാല പറഞ്ഞു.

English summary
Actor Bala about parking issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam