ഒരു വിശേഷ വാര്‍ത്തയുണ്ട്, പേര് വരെ തീരുമാനിച്ചു! ഇനി മുതല്‍ തന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ പറയാമെന്ന് ബാല
നടന്‍ ബാല വീണ്ടും വിവാഹിതനായതിന്റെ പേരിലാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. മുന്‍ ഭാര്യമാരുമായി ബന്ധപ്പെട്ട ഉണ്ടായ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുകയാണ് പല നാലാം തവണയും വിവാഹം കഴിക്കുന്നത്. നടന്റെ മാമന്റെ മകളായ കോകിലയാണ് ഭാര്യ. ഇരുവരും വൈകാതെ ഒരു കുഞ്ഞിന്റെ മാതാപിതാക്കള്‍ ആവാന്‍ ഒരുങ്ങുകയാണ്.
അതേസമയം കൊച്ചിയില്‍ നിന്ന് താമസം മാറി വൈക്കത്ത് പുതിയ വീട് എടുത്തിരിക്കുകയാണ് നടന്‍. ഇതിനിടെ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം കൂടി ഉണ്ടാവുകയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ബാലയും ഭാര്യ കോകിലയും.

ഒരു വിശേഷ വാര്‍ത്തയുണ്ട്, ഞങ്ങളും ഒരു ചാനല്‍ തുടങ്ങാന്‍ പോവുകയാണ്. മനോഹരമായ ഒരു യൂട്യൂബ് ചാനല്‍ ആയിരിക്കും അത്. അതിന്റെ ലോഞ്ച് അടുത്തുതന്നെ ഉണ്ടാവും. ബാല കോകില എന്നാണ് ചാനലിന്റെ പേര്. അത് ലോഞ്ച് ചെയ്തതിനുശേഷം വിശേഷങ്ങള്‍ പറയാം. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞങ്ങളുടെ സന്തോഷങ്ങള്‍ പറയാം.
ചിലപ്പോള്‍ അതിലൂടെ നല്ല ഗുണങ്ങള്‍ ഉണ്ടാവാം. ലൈഫ് മനോഹരമായി ആഘോഷിക്കാം. ജീവിതത്തിലെ അടുത്ത നിമിഷം എന്താണെന്ന് അറിയില്ലല്ലോ. അതാണ് ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയുന്നത്. ഇന്ന് ഞായറാഴ്ച അല്ലേ, എല്ലാവരും അടിച്ചുപൊളിയ്ക്ക്. ജീവിതം നന്നാവട്ടെ എന്നും പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.
ഇതൊരു നല്ല തീരുമാനം ആണെങ്കിലും ബാല ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരാധകര്‍ കമന്റുകളിലൂടെ പറയുന്നത്. ക്യാമറ തൂക്കി നടക്കുന്ന യൂട്യൂബ് ചാനലുകളെ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ നിങ്ങളുടെ 99% പ്രശ്‌നങ്ങളും തീരും. ബാല ഇനിയെങ്കിലും അന്തസായിട്ട് ജീവിക്കാന്‍ നോക്ക്... വിശേഷം എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ യൂട്യൂബ് എന്ന് കേട്ടപ്പോള്‍ ആ സന്തോഷം പോയി.

ബാലയോട് ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ ഈ കമന്റ് കാണുമോ എന്നറിയില്ല. യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ വിഡിയോസ് അത് നിങ്ങളുടേത് മാത്രം ആവണം. അതിലേക്ക് ആവശ്യമില്ലാത്ത ഇഷ്യുസ് കൊണ്ട് വരരുത്. ഇതൊരു അപേക്ഷയാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിങ്ങള്‍ക്ക് നല്ല കാലം ഉദിച്ചിരിക്കുന്നു. ഇനി പുതിയ ജീവിതത്തില്‍ കരിപുരണ്ടതൊന്നും ഓര്‍ക്കേണ്ടതില്ല. എല്ലാവിധ ആശംസകളും നന്നായി വരട്ടെ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിക്കുന്നത്. അതിനു മുന്‍പ് ഒരു പ്രണയവിവാഹം നടന്നെങ്കിലും അത് വളരെ രഹസ്യമായിരുന്നു. അടുത്തിടെ അമൃതയാണ് ഇക്കാര്യം പുറംലോകത്തിനോട് വെളിപ്പെടുത്തുന്നത്. അമൃതമായി വേര്‍പിരിയുകയും മകളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും ചെയ്ത് ബാലയും അമൃതയും സ്ഥിരം വാക്കുതര്‍ക്കങ്ങളിലായിരുന്നു.
ഇതിനിടയില്‍ ബാല ഡോക്ടറായ എലിസബത്തുമായി ഒരുമിക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹം ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു എന്നാല്‍ ഇടയ്ക്ക് ആ ബന്ധവും വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് ബാല മാമന്റെ മകളായ കോകിലയുമായി ഒരുമിച്ചത്. മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.


Click it and Unblock the Notifications