twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞോ? റിമി ടോമിയാണോ അത് നടത്തിയത്? താരത്തിന്‍റെ പ്രതികരണം? കാണൂ!

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ബാല. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തെ കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കേരളത്തിന്റെ മരുമകനായിട്ടായിരുന്നു ഒരുകാലത്ത് താരത്തെ വിശേഷിപ്പിച്ചത്. റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹം തന്റെ ജീവിതസഖിയെ കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു. ഒരു മകളുണ്ട് ഈ ദമ്പതികള്‍ക്ക്. വിവാഹ മോചനത്തിന്റെ സമയത്ത് പരസ്പരം പഴി പറയാനോ കുറ്റപ്പെടുത്താനോയൊന്നും ഇരുവരും താല്‍പര്യപ്പെട്ടിരുന്നില്ല.

    വിവാഹമോചനമെന്ന തീരുമാനം തെറ്റിപ്പോയതായി തോന്നിയിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ചാനല്‍ പരിപാടികളിലും മറ്റുമൊക്കെയായി ബാല സജീവമാണ്. മലയാളത്തിലും തമിഴിലും ഒരുപോലെ സ്വീകാര്യത ലഭിച്ച താരം കൂടിയാണ് അദ്ദേഹം. ചാനല്‍ പരിപാടിക്കിടയില്‍ അഭിനേത്രിയായ പ്രതീക്ഷ തന്റെ ആരാധ്യ പുരുഷനാണ് ബാലയെന്ന് തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തോടുള്ള ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് ഇരുവരേയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. ഇരുവരും വിവാഹിതരായെന്ന തരത്തില്‍ വരെയെത്തി കാര്യങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളുടെ വാസ്തവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാലയിപ്പോള്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

    ബാലയോടുള്ള ഇഷ്ടം

    ബാലയോടുള്ള ഇഷ്ടം

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് പ്രതീക്ഷ. കുട്ടിക്കാലം മുതലേ തന്നെ തന്റെ ഇഷ്ടതാരമാണ് ബാലയെന്നും മുന്‍പ് ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹത്തെ കാണാനായി ഇടിച്ചുകയറിയതും ഓട്ടോഗ്രാഫ് വാങ്ങിച്ചതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലായിരുന്നു പ്രതീക്ഷ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. റിമി ടോമി അവതാരകയായെത്തിയ പരിപാടിയിലെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    ഒരുമിച്ച് വേദിയില്‍

    ഒരുമിച്ച് വേദിയില്‍

    സീരിയല്‍ താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പരിപാടിയില്‍ വിധികര്‍ത്താവായെത്തിയത് ബാലയായിരുന്നു. അപ്പോഴും പ്രതീക്ഷ ആ ഇഷ്ടത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും അന്നത്തെ ഓട്ടോഗ്രാഫ് സൂക്ഷിച്ച് വെച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. അന്ന് ആള്‍ക്കൂട്ടത്തിനിടയിലായിരുന്ന കുട്ടി ഇന്ന് തനിക്കൊപ്പം വേദിയിലേക്ക് നില്‍ക്കുന്നതിലേക്ക് വളര്‍ന്നതിലാണ് സന്തോഷമെന്നായിരുന്നു ബാല പറഞ്ഞത്. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു.

    പ്രണയത്തിലാണെന്ന പ്രചാരണം

    പ്രണയത്തിലാണെന്ന പ്രചാരണം

    ഇതിന് പിന്നാലെയായാണ് ബാലയും പ്രതീക്ഷയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാവുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച് തുടങ്ങിയത്. ഒരു വീഡിയോയിലൂടെ താനും ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ പ്രതികരണവുമായി വന്നതെന്നും ബാല പറയുന്നു. ഇത്തരത്തിലുള്ള അപവാദങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടാവുന്ന അപമാനത്തിന് ആര് സമാധാനം പറയുമെന്നും താരം ചോദിച്ചിരുന്നു.

    ലൈവിലെത്തിയപ്പോള്‍

    ലൈവിലെത്തിയപ്പോള്‍

    ചിയേഴ്‌സ് പറഞ്ഞാണ് ബാല ലൈവിലെത്തിയത്. എന്താണ് തന്റെ കൈയ്യിലെന്നാണ് പലരും ചിന്തിക്കുന്നുണ്ടാവുമെന്നും ഇത് ആപ്പിള്‍ ജ്യൂസാണെന്ന് പറഞ്ഞ് അരികിലുള്ള ബോട്ടിലും അദ്ദേഹം രാണിച്ചിരുന്നു. ഇത്രയും നാള്‍ ഇങ്ങനെയുള്ള വീഡിയോ ഒന്നും താന്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. ഇന്ന് എല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. സത്യമോ നല്ലതോ ആയ കാര്യങ്ങളൊന്നും കാണാന്‍ ആര്‍ക്കും സമയമില്ല. സോഷ്യല്‍ മീഡിയ വളരെ പവര്‍ഫുളാണ്. നിരവധി നല്ല കാര്യങ്ങള്‍ നമുക്ക് ഇതിലൂടെ ചെയ്യാനാവും. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് അതല്ല.

    മുഖത്ത് പുഞ്ചിരി

    മുഖത്ത് പുഞ്ചിരി

    കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി തന്നെ സംബന്ധിച്ച് അത്ര നല്ല കാര്യങ്ങളല്ല നടന്നുകൊണ്ടിരിക്കുന്നത്. വിവാദങ്ങളും വേദനിപ്പിക്കുന്ന സംഭവങ്ങളുമൊക്കെയായാണ് ഈ വര്‍ഷം കടന്നുപോയത്. അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും തന്നെ എത്ര വേദനിപ്പിച്ചാലും താന്‍ കാരണം നാല് പേര്‍ സന്തോഷിക്കണമെന്നാണ് കരുതാറുള്ളത്. അതിനാല്‍ത്തന്നെ തന്‍രെ മുഖത്ത് എപ്പോഴും പുഞ്ചിരി കാണുമെന്നും താരം പറയുന്നു. തന്നെക്കണ്ട് നിങ്ങളും സന്തോഷത്തോടെ ഇരിക്കണം. പ്രശ്‌നങ്ങളും വിവാദവങ്ങളുമൊക്കെ തന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്.

    ഭയങ്കര ട്രെന്‍ഡിങാണ്

    ഭയങ്കര ട്രെന്‍ഡിങാണ്

    സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ കണ്ടു. അതോടെയാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്. വളരെ മോശമായ തെറ്റായ കാര്യമാണ് ഇത്. ഇത് കണ്ടപ്പോളാണ് പ്രതികരിക്കണം എന്ന് തോന്നിയത്. താന്‍ കല്യാണം കഴിച്ചുവെന്നും തന്റെ കല്യാണം ഉറപ്പിച്ചുവെന്നുമൊക്കെയാണ്. യ്ൂട്യൂബില്‍ നാലഞ്ച് ലക്ഷം പേരാണ് ഇത് കണ്ടത്. വീഡിയോ ഭയങ്കര ട്രെന്‍ഡിങ്ങുമായി.

    രണ്ടോ മൂന്ന് തവണയാണ് കണ്ടത്

    രണ്ടോ മൂന്ന് തവണയാണ് കണ്ടത്

    ആ ഫോട്ടോയിലുള്ള പെണ്‍കുട്ടി, പ്രതീക്ഷ വെറും 22 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്. ഒരു പാവപ്പെട്ട വീട്ടിലെ സാധാരണ ജീവിതം നയിക്കുന്ന കുട്ടിയാണ്. സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ആ വരുമാനം വെച്ച് കുടുംബം നോക്കുന്നുണ്ട്. ആ കുട്ടിയെ താനാദ്യമായി കാണുന്നത് ഒരു ചാനല്‍ പരിപാടിക്കിടയിലാണ്, ആകെ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂവെന്നും ബാല പറയുന്നു.

    വലിയൊരു ആരാധികയാണ്

    വലിയൊരു ആരാധികയാണ്

    തന്നെക്കുറിച്ച് നിങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്, പറഞ്ഞോളൂ, ബാലയ്ക്ക് എന്തും താങ്ങാനാവും. പക്ഷേ, നിങ്ങളിങ്ങനെ തെറ്റായ കാര്യം പ്രചചരിപ്പിച്ചാല്‍ നാളെ ആ പെണ്‍കുട്ടിക്ക് ഒരു വിവാഹാലോചന വന്നാല്‍ അവരെ ബാധിക്കില്ലേ ഇത്. എത്ര വലിയ ദുരവസഥയാണ് നിങ്ങള്‍ ആ കുടുംബത്തിനുണ്ടാക്കി വെച്ചത്. 9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പരിപാടിക്ക് പുനലൂരില്‍ പോയപ്പോള്‍ തന്‍രെ കൈയ്യില്‍ നിന്നും ഓട്ടോഗ്രാഫ് കിട്ടിയിട്ടുണ്ട്. ബാലയുടെ വലിയൊരു ആരാധികയാണ് താനെന്നല്ലേ പ്രതീക്ഷ പറഞ്ഞത്.

    അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ

    അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ

    ഒരു അ്ഭിനേതാവിനെ ആരാധിക്കുന്നത് ഇത്ര വലിയ തെറ്റാണോ? അതിന് വേണ്ടിയാണോ ഇത്രയും തെറ്റായ ഒരു കാര്യം പ്രചരിപ്പിച്ചത്. ആ കുട്ടി അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടായാണ് കൊടുത്തത്. ഇന്ത്യന്‍ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ്. വളരയെധികം പേരാണ് അത് കണ്ടത്. ആ കുടുംബത്തെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നുവെന്നും ബാല ചോദിക്കുന്നു.

     റിമി ടോമിയെക്കുറിച്ച് പറഞ്ഞത്

    റിമി ടോമിയെക്കുറിച്ച് പറഞ്ഞത്

    തന്‍രെ സുഹൃത്തായ റിമി ടോമിയെക്കുറിച്ചും നിങ്ങള്‍ മോശം പറഞ്ഞു. രണ്ട് പേരെയും കൂട്ടിക്കൊടുത്തുവെന്ന് വരെ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ പറയേണ്ടത്. താനും റിമിയും തമ്മില്‍ ഒരു വാക്കുണ്ട്. ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയാതരുത് എന്ന്. ഇന്ന് വരെ താനത് പാലിച്ചിട്ടുണ്ട്. പ്രളയത്തിന് മുന്‍പ് തന്നെ കേരളത്തിലെ ഓരോ സ്ഥലത്തെയും പാവപ്പെട്ടവര്‍ക്കായി ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട്. താനും റിമിയും ഇന്നേ വരെ ഫേസ്ബുക്കിലോ സോഷ്യല്‍ മീഡിയയില്‍ എവിടെയങ്കിലും ഒരു ഫോട്ടോ ഇട്ടിട്ടുണ്ടോയെന്നും താരം ചോദിക്കുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സുഹൃത്തിനെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത് ശരിയായില്ലെന്നും താരം പറയുന്നു.

    ഡിവോഴ്‌സ് ഫയല്‍ ചെയ്തത്

    ഡിവോഴ്‌സ് ഫയല്‍ ചെയ്തത്

    തന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. കേസൊക്കെ നടക്കുന്നുണ്ട്. അതിനെക്കുറിച്ച് തുടക്കം മുതലേ സോഷ്യല്‍ മീഡിയയില്‍ വന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്. താന്‍ ഇതിന് മുന്‍പ് ഒന്നും മിണ്ടിയിട്ടില്ല. 2019 ജനുവരിയിലാണ് താന്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്യുന്നത്. അതിന് മുന്‍പ് പ്രചരിപ്പിച്ച ഒരു വാര്‍ത്തയും ശരിയല്ല. ഇതേവരെ താന്‍ അതിനെക്കുറിച്ച് മിണ്ടില്ല, പോട്ടെന്ന് പറഞ്ഞ് വിടുകയായിരുന്നു.

    മകളെ സ്‌നേഹിക്കുന്നുണ്ട്

    മകളെ സ്‌നേഹിക്കുന്നുണ്ട്

    ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. തുറന്നു സംസാരിക്കാന്‍ തുടങ്ങിയാല്‍ അവിടെ ബാല ജയിക്കും. പക്ഷേ വേണ്ട എന്ന് വെച്ചിരിക്കുന്നതാണ്. വെറുതെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ട്. ആ ഒരു സ്‌നേഹത്തിന് വേണ്ടി മാത്രം ഞാന്‍ നിശബ്ദനായി ഇരിക്കുകയാണ്. മൗനത്തിനും ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. വീടും നാടും വിട്ട് കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. നല്ലവരായ പ്രേക്ഷകര്‍ കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കും ഒരു കുടുംബമില്ലേ, സ്വന്തം കുടുംബത്തോട് ഇങ്ങനെ ചെയ്യുമോയെന്നും ബാല ചോദിക്കുന്നു.

    ലൈവ് വീഡിയോ കാണാം

    ബാലയുടെ ഫേസ്ബുക്ക് ലൈവ് കാണാം.

    English summary
    Actor Bala facebok live about reality behind social media controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X