For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ക്ക് മതമില്ല, എന്റെ ഭാര്യ സുന്ദരിയാണ്, അവളാണെന്റെ മനസ് മാറ്റിയത്; വിവാഹവേദിയില്‍ മനസ് തുറന്ന് നടന്‍ ബാല

  |

  നടന്‍ ബാലയുടെ വിവാഹം കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകള്‍ വന്നിരുന്നു. ഡോക്ടറായ എലിസബത്താണ് വധു. ഇരുവരും നേരത്തെ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ബാലയുടെ വിവാഹം നേരത്തെ കഴിഞ്ഞെങ്കിലും ഇന്ന് വിവാഹറിസപ്ഷന്‍ നടത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും ചുരുക്കം സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

  പരസ്പരം പൂമാലകള്‍ ഇട്ടതിന് ശേഷം വിവാഹം കഴിഞ്ഞതായി ബാല ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്. ശേഷം എലിസബത്തിന്റെ നെറ്റിയില്‍ താരം സിന്ദൂരവും തൊട്ട് കൊടുത്തിരുന്നു. ശേഷം വിവാഹവേദിയില്‍ നിന്നും ബാല പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഭാര്യയെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് താരം മറുപടി പറയുന്നു. വിശദമായി വായിക്കാം.

  എന്റെ കുടുംബത്തെ കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്ന് പോവേണ്ടി വന്നു. കല്യാണം പോലും വേണ്ടെന്ന് വെച്ച് ഇരിക്കുകയായിരുന്നു. പക്ഷേ മനസ് മാറി. എലിസബത്ത് എന്റെ മനസ് മാറ്റി. അതിലൊരു കാര്യം എടുത്ത് പറയാനുണ്ട്. എന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ട്. അദ്ദേഹം ഈ ഹാളില്‍ ഇപ്പോള്‍ വന്നിട്ടുണ്ടെന്ന് മനസ് പറയുന്നു. അല്ലെങ്കില്‍ ഈ സാഹചര്യത്തില്‍ ഇത്ര മനോഹരമായി ഈ ചടങ്ങ് നടക്കില്ലായിരുന്നു. മുന്‍പൊക്കെ അദ്ദേഹം പറഞ്ഞത് നീയൊരു ഡോക്ടര്‍ പെണ്ണിനെ കെട്ടണം എന്നായിരുന്നു. അതുപോലെ തന്നെ അച്ഛന്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. പ്രണയം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്.

  എലിസബത്തിന്റെ അച്ഛന്‍ എന്റെ അച്ഛനെ പോലയൊണ്. എന്റെ അമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബം മുഴുവനുമായി കിട്ടി. വളരെ സന്തോഷമുണ്ട്. ദൈവത്തോട് നന്ദി പറയുന്നു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണുള്ളത്. പക്ഷേ എന്റെ ഭാര്യ സുന്ദരിയാണ്. ലുക്കിലാണെങ്കിലും ഹൃദയത്തിലാണെങ്കിലും അങ്ങനെ എന്ന് ബാല പറയുന്നു. ഒപ്പം സദസ്സിലിരുന്നവരെ കൊണ്ട് കൈയ്യടിപ്പിക്കുകയും താരം ചെയ്തിരുന്നു.

  ഒരാളെ വളര്‍ത്തി കൊണ്ട് വരുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഒരാളെ താഴ്ത്തുന്നത് വളരെ എളുപ്പമാണ്. എന്നെ കൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഞാനത് വളര്‍ത്താന്‍ ശ്രമിക്കുകയാണ്. അടുത്തിടെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിച്ചു മതം മാറുന്നുണ്ടോന്ന്. ഞാന്‍ ഹിന്ദുവും എലിസബത്ത് ക്രിസ്ത്യനുമാണ്. എനിക്കത് കേട്ടിട്ട് ചിരി വന്നു. കാരണം ഞങ്ങള്‍ രണ്ട് പേര്‍ക്കും മതമേ ഇല്ല. പിന്നെ എങ്ങനെയാണ് മതം മാറുക. ഞാന്‍ ദൈവവുമായിട്ടുള്ള കമ്മിറ്റ്‌മെന്റ് മാത്രമേയുള്ളു. എനിക്ക് എലിസബത്തിനെയും അവളുടെ കുടുംബത്തിനെയും തന്ന ദൈവത്തോട് നന്ദി മാത്രമേയുള്ളു. എന്നും ബാല പറയുന്നു.

  എന്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയപ്പോഴാണ് അവരെ കാണുന്നത്; പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് ജി വേണുഗോപാൽ- വായിക്കാം

  ബാലയുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഉണ്ണി മുകുന്ദനും ഇടവേള ബാബുവും വേദിയില്‍ നിന്നും പാട്ട് പാടിയാണ് സന്തോഷം പങ്കുവെച്ചത്. പൂങ്കാറ്റോ പോയി ചൊല്ലാമോ എന്ന് തുടങ്ങുന്ന പാട്ട് ഉണ്ണി പാടിയപ്പോള്‍ എത്രയോ ജന്മമായി എന്ന് തുടങ്ങുന്ന ഗാനമാണ് ഇടവേള ബാബു ആലപിച്ചത്. ഒടുവില്‍ ബാലയോടും പാട്ട് പാടാന്‍ ആവശ്യപ്പെട്ടതോടെ തുമ്പി വാ... എന്ന് തുടങ്ങുന്ന പാട്ടായിരുന്നു താരം പാടിയത്. സദസ്സിലുള്ളവര്‍ കൂടി പിന്തുണച്ചതോടെയാണ് താരങ്ങളെല്ലാം ഒത്തൊരുമിച്ച് പാട്ട് പാടിയത്. അങ്ങനെ ബാലയുടെ വിവാഹം വലിയൊരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

  എൻ്റെ സ്വഭാവവും അദ്ദേഹത്തിൻ്റെ സ്വഭാവവും തമ്മിൽ ചേരുമോ എന്ന ആശങ്കയായിരുന്നു; രഞ്ജിത്തിനെ കുറിച്ച് ബാദുഷ- വായിക്കാം

  മുന്ന പാട്ട് പാടി..ബാലക്ക് നാണം വന്നു..ഭാര്യയയെ നോക്കി കാണിച്ചത് കണ്ടോ

  നവദമ്പതിമാര്‍ക്ക് ആശംസ അറിയിച്ചതിന് ശേഷം പുറത്തേക്കിറങ്ങിയ ഉണ്ണി മുകുന്ദന്‍ വിവാഹത്തിനെത്തിയവര്‍ക്കൊപ്പം ഫോട്ടോഷൂട്ടും നടത്തിയാണ് മടങ്ങിയത്. ഉണ്ണിയെ കണ്ട് ചുറ്റും കൂടിയവര്‍ക്കെല്ലാം ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടാണ് താരം പോയത്. നടന്‍ മുന്നയും വിവാഹത്തിന് സന്നിഹിതനായിരുന്നു. തികച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വളരെ ചുരുക്കം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹറിസപ്ഷന്‍ നടന്നത്.

  മറ്റൊരു വിവാഹത്തിന് തയ്യാറാണ്: 9-ാം ക്ലാസിൽ നിന്നുള്ള പ്രണയത്തെ കുറിച്ചും മകൾക്ക് പേരിട്ടതിനെ കുറിച്ചും ആര്യ- വായിക്കാം

  Read more about: bala ബാല
  English summary
  Actor Bala Got Married And Opens Up His Wife Elizabath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X