ബന്ധുവായ പെണ്‍കുട്ടിയാണ് ഭാര്യ, നാലാമതും വിവാഹിതനായി നടന്‍ ബാല! കോകിലയ്ക്ക് മലയാളം അറിയില്ലെന്ന് നടന്‍

മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെ നടന്‍ ബാല വീണ്ടും വിവാഹിതനായി. കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്നും അതില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുമെന്നുമൊക്കെ ബാല പറഞ്ഞത്. പിന്നാലെ ഡിസംബറിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും പറഞ്ഞിരുന്നു.

ഇന്നിതാ വളരെ രഹസ്യമായിട്ടാണ് നടന്‍ വിവാഹം കഴിച്ചത്. മുന്‍പും ബാലയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന കോകില എന്ന യുവതിയുമായിട്ടായിരുന്നു ബാലയുടെ കല്യാണം. വിവാഹത്തിന് പിന്നാലെ ഭാര്യ കോകിലയെ കുറിച്ചും നടന്‍ സംസാരിച്ചിരിക്കുകയാണ്.

bala-kokila

കണ്ണൂരിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു ബാലയുടെ നാലാമത് വിവാഹം. വളരെ രഹസ്യമായി നടത്തിയ വിവാഹത്തിന് ശേഷം എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഭാര്യ എന്റെ ബന്ധത്തില്‍ നിന്ന് തന്നെയുള്ള കുട്ടിയാണ്. തമിഴ്‌നാട് സ്വദേശിനിയാണ്. കോകില എന്നാണ് പേര്്.

എന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് വരാന്‍ സാധിച്ചില്ല. ഇപ്പോള്‍ 74 വയസായി. സുഖമില്ലാത്തത് കൊണ്ടാണ് അമ്മ വരാത്തത്. എന്നെയും ഭാര്യയെയും അനുഗ്രഹിക്കാന്‍ ആഗ്രഹമുള്ളവര്‍ അനുഗ്രഹിക്കുക. വേറൊരു കുഴപ്പവുമില്ല. പിന്നെ ഭാര്യ കോകിലയ്ക്ക് മലയാളം അറിയില്ല, പഠിച്ച് വരുന്നേയുള്ളു എന്നും ബാല പറയുന്നു.

actor-bala

തന്റെ ആരോഗ്യവസ്ഥയെ കുറിച്ചും ബാല സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് എന്റെ ആരോഗ്യത്തിന് നല്ലൊരു ആശ്വസമുണ്ട്. സുഖമായി വരുന്നുണ്ട്. വേറൊരു പ്രശ്‌നവുമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു...

നാലാം തവണയാണ് ബാല വിവാഹിതനാവുന്നത്. ആദ്യ വിവാഹബന്ധത്തെ കുറിച്ച് അടുത്തിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചത് മുതലാണ് ബാല കേരളത്തിലും ശ്രദ്ധേയനാവുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ശേഷം മൂന്നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചു.

ഈ ബന്ധവും അധികകാലം മുന്നോട്ട് പോയില്ല. വളരെ സാധുവായ ഡോക്ടര്‍ എലിസബത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ നടന്‍ എലിസബത്തിനെ ഒഴിവാക്കിയ ശേഷം മാമന്റെ മകളായ കോകിലയുടെ കൂടെയായി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് മുന്‍പും പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ ബാല മറ്റൊരു ജീവിതത്തില്‍ പ്രവേശിച്ചു എന്ന തരത്തിലായിരുന്നു കഥകള്‍. ഒടുവില്‍ ആ വാര്‍ത്തകളൊക്കെ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X