കുട്ടികളുണ്ടെന്ന് പോലും നോക്കാതെ കുടുംബത്തില്‍ കയറി കാമവെറി നടത്തുന്നവരുണ്ട്! ആരോപണവുമായി ബാല|

വിവാദപരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ബാല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു വാര്‍ത്തകള്‍ക്ക് കാരണം. ഇപ്പോഴും ഇടയ്ക്കിടെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച് താരം രംഗത്ത് വരാറുണ്ട്. ഏറ്റവും പുതിയതായി ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍.

സിനിമയില്‍ മാത്രമല്ല ഏത് മേഖലയിലും ഇതുപോലെയുള്ള പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല ഇത് സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെ കൂടെ പ്രശ്‌നമാണെന്നാണ് ബാല പറയുന്നത്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി ചതിയ്ക്കുന്ന സ്ത്രീകള്‍ ഉണ്ടെന്നും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വ്യക്തമാക്കുന്നു.

bala

പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി ആണുങ്ങളെ ചീറ്റ് ചെയ്യുന്ന ഒരുപാട് പെണ്ണുങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ സെക്‌സിന് വേണ്ടി ചാന്‍സ് തരാമെന്ന് പറഞ്ഞ് പറഞ്ഞ് മിസ് യൂസ് ചെയ്യുന്ന ആണുങ്ങളും ഉണ്ട്. നമ്മള്‍ എവിടെയാണെന്ന് ചോദിച്ചാല്‍ ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കും. അവിടെ ജെന്‍ഡര്‍ വേരിയേഷന്‍സ് വേണ്ട.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കിലും അവര്‍ക്ക് മറ്റൊരാളുടെ വളര്‍ച്ചയെ ഒന്നും ചെയ്യാന്‍ പറ്റില്ല. ഒന്നോ രണ്ടോ സിനിമകള്‍ നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. ചിലപ്പോള്‍ അവരുടെ സുഹൃത്തുക്കള്‍ ചെയ്യുന്ന സിനിമകളില്‍ നിന്നുള്ള അവസരങ്ങളും ഇല്ലാതാക്കിയേക്കും. പക്ഷേ ആ താരത്തിന്റെ വളര്‍ച്ചയെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ നാഷണല്‍ അവാര്‍ഡ് നേടിയൊരു താരം അങ്ങനെയുണ്ട്.

എല്ലാ മേഖലയിലും ഇതുപോലെയുണ്ട്. സിനിമാ മേഖലയില്‍ കൂടുതലുണ്ടാവും. എന്നെ എത്രയോ പേര്‍ കുത്തിയിട്ടുണ്ട്. എന്ന് കരുതി ഞാന്‍ തളര്‍ന്ന് പോയിട്ടുണ്ടോ? അതൊരു ഫാക്ടറായി എടുക്കാന്‍ പറ്റില്ല. തടസ്സങ്ങള്‍ ഏത് രീതിയിലും വരും. മനുഷ്യനായിട്ടോ സാമ്പത്തികമായിട്ടോ ഇനി രോഗമായിട്ടോ ഒക്കെ വന്നേക്കാം. അതെല്ലാം മറികടന്ന് വന്നാല്‍ മാത്രമേ വിജയിക്കുകയുള്ളു.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഒത്തിരി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഈ രീതിയിലായിരിക്കില്ല സംസാരിക്കുക. കാരണം അത്രയധികം ഉടഞ്ഞ് പോയ സാഹചര്യങ്ങള്‍ എന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

bala

മറ്റൊരുത്തന്റെ കുടുംബത്തില്‍ കയറി, കുട്ടികള്‍ ഉണ്ടെന്ന് പോലും നോക്കാതെ ഞാനിത് ചെയ്യുമെന്ന് പറഞ്ഞ് കാമവെറി നടത്തിയവര്‍ വരെ ഇവിടെയുണ്ട്. അതുപോലെ പ്രശസ്തിയ്ക്കും കാശിനും വേണ്ടി കുടുംബം വിട്ടിട്ട് പോയ സ്ത്രീകളും ഉണ്ട്. രണ്ട് സൈഡിലും തെറ്റുണ്ട്.

എന്റെ ജീവിതത്തിലുണ്ടായ അനുഭവം വെച്ച് പറയാം. നിയമം കള്ളന്മാര്‍ക്കുള്ളതാണ്. നല്ലവര്‍ക്ക് ഇല്ല. കള്ളന്മാര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി നിയമം ഉണ്ടായിരിക്കുകയാണ്. നല്ലവന്‍ കുടുങ്ങി പോകും. അത് നമ്മുടെ അനുഭവങ്ങളിലൂടെയേ മനസിലാവുകയുള്ളുവെന്നും ബാല പറയുന്നു.

തുറന്ന് പറയുന്നതിന്റെ പേരില്‍ അവസരം നഷ്ടപ്പെടുമെന്ന് പേടിക്കേണ്ട ആവശ്യമെനിക്കില്ല. മരണത്തെ മുഖാമുഖം കണ്ടിട്ട് തിരികെ ജീവിതത്തിലേക്ക് വന്നയാളാണ് ഞാന്‍. അതിലും വലുതാണോ സിനിമയിലെ അവസരങ്ങള്‍. ഞാന്‍ എന്നെ തന്നെ ബഹുമാനിക്കുന്നുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X