സഹായിക്കാമോന്ന് ചോദിച്ച് ടൊവിനോയെ വിളിച്ചു! മംമ്തയും നവ്യയുമൊക്കെ സഹായിക്കാന്‍ വന്നിട്ടുണ്ടെന്ന് ബാല

തമിഴ്‌നാട്ടില്‍ നിന്നും മലയാളത്തിലേക്ക് വന്ന് നായകനായി മാറിയ താരമാണ് ബാല. നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ബാല പലപ്പോഴും സോഷ്യല്‍ മീഡിയയിലാണ് സജീവമായി നില്‍ക്കാറുള്ളത്. ഫേസ്ബുക്ക് പേജിലൂടെയും മറ്റും നടന്‍ പങ്കുവെക്കുന്ന വീഡിയോസ് വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്.

അതില്‍ പ്രധാനം ബാല നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്. അസുഖബാധിതരായ ആളുകള്‍ക്കടക്കം സഹായവുമായിട്ടെത്താറുള്ള നടനാണ് ബാല. ഇതൊക്കെ പരിഹാസങ്ങള്‍ക്ക് കാരണമാവാറുണ്ട്. എന്നാല്‍ നൂറ് രൂപ കൊടുത്തിട്ട് എന്നെ വിമര്‍ശിക്കാന്‍ വാ എന്നാണ് താന്‍ അവരോടൊക്കെ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് നടനിപ്പോള്‍.

actor-bala

കഴിഞ്ഞ കാലങ്ങളില്‍ തനിക്കൊപ്പം നിന്ന് മറ്റുള്ളവരെ സഹായിച്ച നിരവധി പേരുണ്ടെന്നും ബാല കൂട്ടിച്ചേര്‍ത്തു. നടന്‍ ടൊവിനോ തോമസ്, മുതല്‍ നടി മംമ്ത മോഹന്‍ദാസ് വരെയുള്ള സിനിമാ താരങ്ങള്‍ താന്‍ വിളിച്ചപ്പോള്‍ ഓടി എത്തിയിട്ടുണ്ടെന്നാണ് ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബാല വ്യക്തമാക്കുന്നത്.

കൊവിഡിന്റെ സമയത്ത് ഞാന്‍ ടൊവിനോയെ വിളിച്ചിരുന്നു. എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോന്ന് ചോദിച്ചു. എന്താണ് വേണ്ടതെന്ന് പുള്ളി ചോദിച്ചു. നീയും കൂടി വന്നാല്‍ നമുക്ക് കുറച്ചൂടി സഹായം ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞു. വരാമെന്ന് പറഞ്ഞ് ടൊവി വന്നു. നീ വേറൊന്നും ചെയ്യണ്ട, കാശ് തരികയോ ഒന്നും വേണ്ട. വെറുതേ വന്ന് നിന്നാല്‍ മാത്രം മതിയെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ ടൊവിനോയും നവ്യ നായരും മംമ്ത മോഹന്‍ദാസുമൊക്കെ വന്നു. ഇതുപോലെ ഞാന്‍ കുറേ താരങ്ങളെ വിളിച്ചിരുന്നു.

മംമ്തയെ ഞാന്‍ ഒത്തിരി അഭിനന്ദിക്കുകയാണ്. കാരണം ഫിസിക്കലി ഒരു ചലഞ്ച് ജീവിതത്തില്‍ അനുഭവിക്കുന്ന സ്ത്രീയാണ് മംമ്ത. എന്നിട്ടും ബാല എന്ന് പറയുന്ന വ്യക്തി വിളിച്ചപ്പോള്‍ ഓടി വന്നു. ഞങ്ങളുടെ കൈ കൊണ്ട് ഒത്തിരി സഹായിച്ചിട്ടുണ്ട്. അവര്‍ വന്നു, പേഷ്യന്റിന് കാശ് കൊടുത്തു. പിന്നീട് അവരുടെ ജീവിതവും മാറിയിട്ടുണ്ട്. അതൊന്നും ആളുകള്‍ക്ക് അറിയണമെന്നില്ല. ചെറിയൊരു ഉദ്ദാഹരണമായി പറയുന്നതാണ്.

actor-bala

നവ്യ നായര്‍ വന്നപ്പോള്‍ രണ്ട് ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ സാധിച്ചിരുന്നു. നല്ലൊരു ജീവിതം അവര്‍ക്കൊരുക്കി കൊടുക്കാന്‍ പറ്റി. അതൊന്നും കമന്റ് അടിക്കുന്ന മണ്ടന്മാര്‍ക്ക് അറിയാന്‍ പറ്റില്ല. മോശം കമന്റിടുന്നവരൊക്കെ ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോ. ഞങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്‌തോളാം.

ഞാന്‍ രാജാവിനെ പോലെയേ ജീവിക്കുകയുള്ളു. അതിലൊരു കോംപ്രമൈസുമില്ല. ഞാനതിന് വാല്യു കൊടുക്കുന്നുണ്ട്. എനിക്ക് ദൈവം തന്ന ജീവിതത്തില്‍ ഞാന്‍ അടിച്ച് പൊളിക്കും. സന്തോഷത്തോടെ ജീവിക്കും. എല്ലായിപ്പോഴും ഹാപ്പിയാണ്. ഒരു വിഷമവുമില്ല. ഓര്‍മ്മകള്‍കൊണ്ട് വേദന ഉണ്ടാവും. മകളെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം ഉണ്ടാകാറുണ്ട്. അവളുടെ ഭാവിയെ കുറിച്ചും മറ്റുമൊക്കെയാണ് വിഷമം. പിന്നെ നമ്മള്‍ എന്തൊക്കെ പ്ലാന്‍ ഇട്ടാലും ദൈവത്തിന് വേറൊരു പ്ലാനുണ്ടാവും.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X