For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റില്‍ അപകടം പറ്റിയ പയ്യനെ ആശുപത്രിയില്‍ എത്തിച്ചില്ല; ഉണ്ണി മുകുന്ദന്‍ ചതിച്ചത് പാവങ്ങളെയെന്ന് ബാല

  |

  മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ നിര്‍മാണത്തിലേക്ക് കൂടി ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഏറ്റവും പുതിയതായി ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയത്. ബാലയടക്കം പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്.

  എന്നാല്‍ സിനിമയില്‍ അഭിനയിച്ച ടെക്‌നീഷ്യന്മാര്‍ക്ക് പ്രതിഫലം പോലും തരാതെ ഉണ്ണി പറ്റിച്ചുവെന്ന ആരോപണം ഉന്നയിക്കുകയാണ് നടന്‍ ബാല. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ എക്‌സ്‌ക്യൂസീവ് അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ച് ബാല സംസാരിച്ചത്.

  Also Read: പ്രതിഫലം സ്ത്രീകൾക്ക് മാത്രം; അർഥം വേറെ - ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ വഞ്ചിച്ചെന്ന് ബാല

  'ഉണ്ണി മുകുന്ദന്‍ ചിന്ന പയ്യനാണ്. ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ? ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേ ജനറേറ്ററിന് മുകളില്‍ നിന്നും ഒരു പയ്യന്‍ താഴെ വീണു. ആരാണ് അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. സിനിമ എന്നത് വിട്ടേക്ക്. മനുഷ്യത്വമെന്ന് പറയുന്നത് നോക്കണ്ടേ', എന്ന് ബാല ചോദിക്കുന്നു.

  Also Read: ഇഷ്ടം പറഞ്ഞതിന് നടിയെ ചുംബിച്ച് ജോണ്‍ എബ്രഹാം; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരേണ്ട അവസ്ഥയിലേക്ക് താരമെത്തി

  ഒരൊറ്റ ടെക്‌നിഷ്യന് പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് ചെയ്തത്. കഷ്ടപ്പെടുക എന്നതല്ല, ഇഷ്ടപ്പെട്ട് തന്നെയാണ് അഭിനയിച്ചത്. നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചിട്ട് കാശ് തരാതെ സ്വന്തമായി ഒരു കാറ് വാങ്ങിയിരിക്കുകയാണ് അവന്‍. ഒന്നര കോടിയോളം വില വരുന്ന കാറാണ് ഉണ്ണി മുകുന്ദന്‍ വാങ്ങിയതെന്ന', അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നു.

  നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യം കാശ് കൊടുക്കേണ്ടത്. അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം പരാതി കൊടുക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോവാന്‍ തീരെ താല്‍പര്യമില്ലെന്നാണ് ബാല പറയുന്നത്. മര്യാദയ്ക്ക് എല്ലാവരുടെയും കാശ് കൊടുത്ത് അവരെ വിടണം. മാത്രമല്ല ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, ആരെയും പേടിയുമില്ലെന്ന് നടന്‍ പറഞ്ഞു.

  എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ അഭിനയിച്ചോട്ടെ, നിര്‍മ്മിക്കാന്‍ നില്‍ക്കണ്ട. എന്നാണ് ഉണ്ണി മുകുന്ദനുള്ള സന്ദേശമായി ബാല പറയുന്നത്. എല്ലാ കാര്യങ്ങളും ദൈവം നോക്കിക്കോളും, ഞാന്‍ പരാതിയൊന്നും കൊടുക്കുന്നില്ല. ഇടവേള ബാബു അതാണ് പറയുന്നതെങ്കിലും താന്‍ അതിന് നില്‍ക്കുന്നില്ല. എനിക്ക് ഒരു പൈസയും വേണ്ട, പാവപ്പെട്ട എല്ലാവര്‍ക്കും കാശ് കൊടുക്കണമെന്നാണ് തന്റെ ആവശ്യമെന്ന് ബാല വെളിപ്പെടുത്തുന്നു.

  സിനിമയില്‍ അഭിനയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പിന്നെയും പോയി ചോദിക്കാന്‍ നമ്മള്‍ ഭിക്ഷക്കാരൊന്നുമല്ലല്ലോ? നമുക്ക് തന്നെ അത് നാണക്കേടാണ്. ഇനി എല്ലാ സത്യങ്ങളും പുറത്ത് വരട്ടേ, ഞാന്‍ സിനിമ ചെയ്ത് കാണിക്കാം. ഞാന്‍ നില്‍ക്കുന്നത് എന്റെ നീതിയില്‍ വിശ്വസിച്ചിട്ടാണ്.

  ഒരു അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ ഉണ്ണിയെ വിൡച്ചിരുന്നു. അതിന് ഒരു പ്രതികരണവും ഉണ്ടായില്ല. ലാഭം മുഴുവന്‍ എടുത്തു. എന്നിട്ടും സംവിധായകനോ പാവപ്പെട്ട ടെക്‌നീഷ്യന്മാര്‍ക്കോ ശമ്പളം കൊടുക്കാന്‍ പറ്റാത്തത് കഷ്ടമാണെന്ന് ബാല ഉറപ്പിച്ച് പറയുന്നു.

  Read more about: bala ബാല
  English summary
  Actor Bala Opens Up About Unni Mukundan's Negative Shade And His Revelation Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X