ബിഗ്ബിയില്‍ മമ്മൂക്ക നല്‍കിയ സ്‌പേസിനെ കുറിച്ച് ബാല, മനസുതുറന്ന് നടന്‍

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടന്‍ ബാല. കളഭം എന്ന സിനിമയിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് മമ്മൂട്ടിയുടെ ബിഗ്ബി എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്ബിയിലെ മുരുകന്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന നടന്റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ബിഗ്ബിയ്ക്ക് പിന്നാലെയാണ് നടന്‍ മലയാളത്തില്‍ സജീവമായത്. നായകനായും,സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ബാല തിളങ്ങിയിരുന്നു.

mammootty-bala

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ ലൂസിഫറിലും ചെറിയൊരു റോളില്‍ ബാല അഭിനയിച്ചിരുന്നു. അതേസമയം ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ ബാലയും അഭിനയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മുരുകനായി വീണ്ടും എത്തുകയാണ് നടന്‍. ബിലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ഒരഭിമുഖത്തില്‍ ബാല പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ് അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

"എനിക്ക് മലയാള സിനിമ എന്ന് പറയുമ്പോള്‍ ആദ്യം പറയേണ്ടത് മമ്മൂക്കയെ കുറിച്ചാണ്. അദ്ദേഹം എല്ലാകാലത്തും നമ്മുടെ സൂപ്പര്‍സ്റ്റാറാണ്. അദ്ദേഹം ബിഗ്ബി എന്ന സിനിമയില്‍ ഒരു സ്‌പേസ് തന്നിലായിരുന്നെങ്കില്‍ ഇന്ന് ഈ ഇന്റര്‍വ്യൂവില്‍ ബാല എന്ന നടന്‍ ഉണ്ടാകുമോയെന്ന് എനിക്കറിയില്ല. അപ്പോ അതിന്റെ സെക്കന്‍ട്ട് പാര്‍ട്ട് എല്ലാവര്‍ക്കും അറിയാം. ബിലാല്‍. ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുളള ഒരുക്കത്തിലായിരുന്നു ഞാന്‍. ഞാന്‍ ചെന്നെെയില്‍ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിക്കാന്‍ പോയതായിരുന്നു. അന്ന് അവിടെ പോയപ്പോ കോവിഡ് 19 വ്യാപനം ഉണ്ടാവുകയും ചിത്രീകരണമെല്ലാം മുടങ്ങുകയും ചെയ്തു.

അപ്പോ എന്താ പറയാ. അത് ഇനി വേഗം തുടങ്ങുമെന്നാണ് പ്രതീക്ഷ. ആ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകും. ബിലാലിന് പുറമെ തമിഴില്‍ രജനീകാന്ത് സാറിന്റെ അണ്ണാത്തെയിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. അത് എന്റെ സഹോദരന്‍ സിരുത്തൈ ശിവയാണ് സംവിധാനം ചെയ്യുന്നത്. അത് കൂടാതെ ആമസോണില്‍ ഒരു വര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതെല്ലാം കോവിഡിന് പിന്നാലെ നടക്കും. അഭിമുഖത്തില്‍ ബാല പറഞ്ഞു. ബിലാലിന് വേണ്ടി പത്ത് കിലോയിലധികം ശരീരഭാരം കുറച്ച കാര്യവും അഭിമുഖത്തില്‍ ബാല പറഞ്ഞു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X