ഞാന്‍ നടനായതിന് കാരണം അച്ഛനാണ്, വാക്കുകള്‍ കിട്ടുന്നില്ല പറയാന്‍, വികാരഭരിതനായി ബാലയുടെ കുറിപ്പ്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ബാല. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായും സജീവമാണ് ബാല. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ അച്ഛനായ ഡോ ജയകുമാറിന്റെ വിയോഗം. അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഞാന്‍ അഭിനേതാവാനുള്ള കാരണങ്ങളിലൊന്ന് അച്ഛനാണ്. എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. കുറച്ച് മുന്‍പ് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചവരോടും ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവരോടും നന്ദി പറയുന്നു. അച്ഛന്‍രെ സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും. വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു ബാല കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രവും ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംവിധായകനും നിര്‍മ്മാതാവും അരുണാചലം സ്റ്റുഡിയോയുടെ ഉടമയുമായ ഡോ ജയകുമാറിന് ആദരാഞ്ജലി നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ബാല മാത്രമല്ല മൂത്ത മകനായ ശിവയും സിനിമയില്‍ സജീവമാണ്. സംവിധാനത്തിലായിരുന്നു ശിവ താല്‍പര്യം പ്രകടിപ്പിച്ചത്. ബാലയേയും ശിവയേയും കൂടാതെ ഒരു മകളുമുണ്ട് അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അച്ഛനും അമ്മയും ചെന്നൈയിലാണെന്നും അവര്‍ക്ക് അരികിലേക്ക് എത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പറഞ്ഞായിരുന്നു നേരത്തെ ബാല എത്തിയത്.

താരങ്ങളും സംവിധായകരുമായെല്ലാം അടുത്ത ബന്ധമാണ് ബാല സൂക്ഷിക്കുന്നത്. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരത്തിലുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ടൊവിനോ തോമസ്, നവ്യ നായര്‍ തുടങ്ങി നിരവധി പേരാണ് ബാലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലരായെത്തിയത്.
Recommended Video
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അമൃത സുരേഷിനെയായിരുന്നു ബാല വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വര്‍ഷങ്ങളായി പിരിഞ്ഞുതമാസിക്കുകയായിരുന്നു ഇരുവരും അടുത്തിടെയായിരുന്നു വിവാഹമോചിതരായത്. മകളായ അവന്തികയെ കാണാനായി ഇടയ്ക്ക് ബാല എത്താറുണമ്ട്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.


Click it and Unblock the Notifications