ബാലയ്ക്കരികില്‍ അവന്തിക! മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമെന്ന് താരം! വീഡിയോ വൈറലാവുന്നു!

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ സ്വന്തം താരങ്ങളിലൊരാളാണ് ബാല. വില്ലത്തരവുമായാണ് മിക്കപ്പോഴും താരം എത്താറുള്ളത്. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകര്‍. സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് താരം. താരങ്ങളുമായി അടുത്ത സൗഹൃദമാണ് അദ്ദേഹത്തിന്. മകളെക്കുറിച്ച് വാചാലനായാണ് താരം മിക്കപ്പോഴും എത്താറുള്ളത്. ഇത്തവണത്തെ ബാലയുടെ ഓണാഘോഷത്തിന് അവന്തികയും ഒപ്പമുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ ബാല തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. മകള്‍ക്കൊപ്പമുള്ള മനോഹരനിമിഷത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും മികച്ച ഓണമായിരുന്നു ഇത്തവണത്തേതെന്ന് താരം കുറിച്ചിട്ടുണ്ട്. പണം എന്നത് ഭൗതികമായ വസ്തുവാണെന്നും ദൈവത്തില്‍ വിശ്വസിക്കൂ, ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്, എന്റെ മകളാണ് മാലാഖ എന്നും വീഡിയോയ്‌ക്കൊപ്പം ബാല കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ വീഡിയോ ഇതിനകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. ബാലയുടേയും അമൃത സുരേഷിന്റേയും മകളായ പാപ്പുവെന്ന അവന്തികയെ പ്രേക്ഷകര്‍ക്ക് പരിചയമാണ്. അമൃതയ്ക്കും അഭിരാമിക്കുമൊപ്പം പാട്ടും നൃത്തവുമൊക്കെയായി പാപ്പുവും ഉണ്ടാവാറുണ്ട്.

Bala

2010 ലായിരുന്നു ബാലയും അമൃത സുരേഷും വിവാഹിതരായത്. 3 വര്‍ഷമായി പിരിഞ്ഞ് തമാസിച്ചിരുന്ന ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ഈ വര്‍ഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷും എത്തിയിട്ടുണ്ട്. ബാല പങ്കുവെച്ച വീഡിയോ കാണാം.

Read more about: bala onam 2023 ബാല ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X