ബിലാലിന്റെ വരവിനായി കാത്ത് മുരുകന്‍ ജോണ്‍ കുരിശ്ശിങ്കലും! വൈറലായി നടന്‍ ബാലയുടെ പോസ്റ്റ്! കാണൂ

By Midhun Raj

ബിഗ്ബിയുടെ രണ്ടാം ഭാഗമായ മമ്മൂട്ടിയുടെ ബിലാലിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനവേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് കരുതുന്നത്. 2007ലായിരുന്നു അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂക്കയുടെ ബിഗ്ബി പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ആദ്യ ഭാഗത്തിന് വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് ഡിവിഡി റിലീസിലൂടെയും ടിവിയിലൂടെയുമായിരുന്നു പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നത്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന മെഗാസ്റ്റാര്‍ കഥാപാത്രം ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. സിനിമയ്‌ക്കൊരു രണ്ടാം ഭാഗം വരികയാണെങ്കില്‍ വിജയമാകുമെന്ന് അധികപേരും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ബിഗ് ബിയുടെ രണ്ടാം ഭാഗായ ബിലാല്‍ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നത്. മമ്മൂക്ക ചിത്രത്തിനു വേണ്ടി താനും കാത്തിരിക്കുകയാണെന്ന് ബിഗ്ബിയില്‍ പ്രധാന വേഷം അവതരിപ്പിച്ച ബാല കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു.

ബിലാലിനെക്കുറിച്ച് ബാല

ബിലാലിനെക്കുറിച്ച് ബാല

ബിഗ് ബി തിയ്യേറ്ററുകളിലെത്തിയതിന്റെ പന്ത്രണ്ടാം വാര്‍ഷികവേളയിലായിരുന്നു ബാല രണ്ടാം ഭാഗത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്. ബിഗ്ബിയില്‍ മമ്മൂക്കയുടെ അനിയനായ മുരുകന്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ബാല എത്തിയിരുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ബാലയുണ്ടായിരുന്നു. നടന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ബിഗ്ബി. സിനിമയുടെ രണ്ടാം എത്തുമ്പോഴും മമ്മൂക്കയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി ബാലയും എത്തുമെന്നാണ് അറിയുന്നത്.

എറ്റവും സ്‌റ്റൈലും ധീരനുമായ ബിലാല്‍

എറ്റവും സ്‌റ്റൈലും ധീരനുമായ ബിലാല്‍

ബിഗ്ബിയുടെ പഴയൊരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബാല ഫേസ്ബുക്കില്‍ എത്തിയിരുന്നത്. ഈ പോസ്റ്റര്‍ നിങ്ങളുമായി പങ്കുവെക്കാതിരിക്കാനാവുന്നില്ല എന്ന ബാല ഫേസ്ബുക്കില്‍ കുറിച്ചു. എറ്റവും സ്‌റ്റൈലും ധീരനുമായ ബിലാല്‍ ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തുന്നതിനുളള കാത്തിരിപ്പും കഠിനം തന്നെ. മെഗാസ്റ്റാര്‍ ചിത്രത്തെക്കുറിച്ച് ബാല ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ.

ബാലയുടെ പോസ്റ്റ്

ഈ വര്‍ഷം പകുതിയോടെ

ഈ വര്‍ഷം പകുതിയോടെ

രണ്ടു വര്‍ഷം മുന്‍പായിരുന്നു ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ സംവിധായകന്‍ അമല്‍ നീരദ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ എത്തിയിരുന്നത്. ബിലാല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് സിനിമയെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അടുത്തിടെയാണ് ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. ബിലാലിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം പകുതിയോടെ തന്നെ ആരംഭിക്കുമെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നത്

മമ്മൂക്കയ്‌ക്കൊപ്പം ഫഹദ്

മമ്മൂക്കയ്‌ക്കൊപ്പം ഫഹദ്

ഒപ്പം ചിത്രത്തിലെ താരനിരയെക്കുറിച്ചും മറ്റു സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇത്തവണ ഫഹദ് ഫാസിലും മമ്മൂക്കയ്‌ക്കൊപ്പം ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ എത്തുമെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് മെഗാസ്റ്റാറിനൊപ്പം ഫഹദ് വേഷമിടുന്നത്. ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളിലായിരിക്കും ഫഹദ് എത്തുകയെന്നാണ് അറിയുന്നത്. ഒപ്പം നായികയായി കാതറീന്‍ ട്രീസ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉണ്ണി ആറുമായി ചേര്‍ന്നാണ്

ഉണ്ണി ആറുമായി ചേര്‍ന്നാണ്

അമല്‍ നീരദ്,അന്‍വര്‍ റഷീദ്,ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വരത്തന്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയ ഷറഫു,സുഹാസ് തുടങ്ങിയവര്‍ ചേര്‍ന്ന് ബിലാലിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്നു. ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ സിനിമയുടെ കഥയൊരുക്കുന്നത്. ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വോണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഗോപി സുന്ദറും അമല്‍ നീരദും

ഗോപി സുന്ദറും അമല്‍ നീരദും

ഗോപി സുന്ദറും അമല്‍ നീരദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ബിലാല്‍. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 വിഷു റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. മധുരരാജയുടെ രണ്ടാം വരവ് ഗംഭീരമായതോടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X