അമ്മ പറഞ്ഞു, നിനക്ക് എന്നോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് അന്ന് മനസിലായെന്ന്! വികാരഭരിതനായി ബാല
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ബാല. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ബാല മലയാളത്തില്‍ തിളങ്ങിയത്. മാതൃദിനത്തില്‍ അമ്മയെക്കുറിച്ചുളള നടന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മകള്‍ അവന്തികയ്ക്കും അമ്മയ്ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയത്.

"എനിക്ക് ഏട്ടോ ഒമ്പതോ വയസുളളപ്പോള്‍, സ്‌കൂള്‍ വീട്ട് വീട്ടിലേക്ക് വന്നപ്പോള്‍ അവിടെ അമ്മയില്ല. അമ്മ പുറത്ത് പോയി വരാന്‍ രണ്ട് ദിവസമാവും എന്ന് പറഞ്ഞു. ഞാന്‍ അവിടിരുന്ന് ഭയങ്കരമായി കരഞ്ഞു. ഇപ്പോഴും എന്റെ അമ്മ എന്നോട് ഈ പ്രായത്തിലും പറയും. എന്നെ എന്ത് മാത്രം നീ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കൊരു ദിവസം കൊണ്ട് മനസിലായെന്ന്.
പക്ഷേ സത്യമെന്താണെന്ന് വെച്ചാല്‍ മകന്‍ അമ്മയെ സ്‌നേഹിക്കുന്നതിന്റെ ആയിരം മടങ്ങാണ് ഒരമ്മ മകനെ സ്‌നേഹിക്കുന്നത്. ഇപ്പോള്‍ ലോക് ഡൗണ്‍ ആണ്. അമ്മേ എനിക്കമ്മയെ നേരില്‍ കാണാന്‍ സാധിക്കില്ല. എങ്കിലും മാതൃദിനാശംസകള്‍ അമ്മ. നിങ്ങള്‍ ഉണ്ടെങ്കിലേ ഞങ്ങള്‍ നന്നായിരിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ. സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ പറ്റാതെ ഓരോരോ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടാവും, അവര്‍ക്കെല്ലാം മാതൃദിനാശംസകള്‍. ബാല ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
അവന്തിക എന്നാണ് ബാലയുടെ മകളുടെ പേര്. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുളള അവന്തിക. ബാലയും അമൃതയും ഈ വര്‍ഷം വിവാഹ മോചിതരായിരുന്നു. അതേസമയം ലോക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ബാല എത്തിയിരുന്നു.
ഇതിന്റെ വീഡിയോ നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുളള തിരിച്ചുവരവിനൊരുങ്ങുകയാണ് ബാല. മമ്മൂട്ടിയുടെ ബിലാലിലാണ് ബാല അഭിനയിക്കുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ സിനിമയില്‍ മുരുഗന്‍ ജോണ്‍ കുരിശിങ്കലായിട്ടാണ് ബാല വീണ്ടും എത്തുക. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് ലോക് ഡൗണ്‍ വന്നത്. ബിലാലിന് പുറമെ രജനീകാന്തിന്റെ അണ്ണാത്തെയിലും ബാല അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications