ഇവനെ നാട്ടില്‍ നിന്നും ഓടിക്കണം! മൂന്ന് കെട്ടിയതും പോയി, ഉടനെ 250 കോടി കൊടുക്കല്ലെ; ബാലയ്ക്ക് വിമര്‍ശനം

നടന്‍ ബാല നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന താരമാണ്. മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ് അടുത്തിടെ ബാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണമായി രംഗത്ത് വന്നിരുന്നു. അമൃതയ്ക്കു മുന്‍പ് മകളും പിതാവിനെതിരെ ശക്തമായി പ്രതികരിച്ചു. ഇതിനോടനുബന്ധിച്ച് ബാലയെക്കുറിച്ചുള്ള നിരവധി കഥകളും പുറത്തുവന്നു. അതിലൊന്ന് അമൃതയ്ക്ക് മുന്‍പ് നടന്‍ വിവാഹിതനായിരുന്നു എന്നതാണ്.

അമൃതയ്ക്കുശേഷം ഡോക്ടര്‍ കൂടിയായ എലിസബത്തിനെ നടന്‍ വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഇനിയും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. നിയമപരമായി താന്‍ ഉടനെ വിവാഹിതനാവുമെന്നും തന്റെ 250 കോടിയുടെ സ്വത്ത് ആര്‍ക്ക് കൊടുക്കണമെന്ന് തന്റെ ഇഷ്ടമാണെന്നും നടന്‍ പറയുന്നു.

bala

കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ബാല. വിവാഹം മാത്രമല്ല ആ ബന്ധത്തില്‍ കുഞ്ഞുങ്ങളും വേണമെന്നാണ് ആഗ്രഹമെന്നും തുടങ്ങി നിരവധി കാര്യങ്ങളാണ് നടന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നടന്റെ തുറന്നുപറച്ചില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ബാലയുടെ വീഡിയോയുടെ താഴെ അദ്ദേഹത്തെ പരിഹസിച്ച് കൊണ്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്.

അപ്പോള്‍ രണ്ടാമത്തെ ഭാര്യയും പോയോ? എന്നാണ് ചിലരുടെ ചോദ്യം. എലിസബത്തുമായി വിവാഹിതനായ ശേഷം നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബാല പിന്നീട് എലിസബത്ത് നല്ല കുട്ടിയാണെന്നും ഇപ്പോള്‍ തന്റെ കൂടെ ഇല്ലെന്നും പറഞ്ഞിരുന്നു.

'വിവാഹം കഴിഞ്ഞതും 250 കോടി കൊടുത്തേക്കല്ലെ, ഇനിയും എത്ര വിവാഹം കഴിക്കാനുള്ളതാണ്. മൂന്ന് വിവാഹം കഴിച്ചു. മൂന്ന് പേരും ഇട്ടിട്ട് പോയി. ഏറ്റവും കൂടുതല്‍ കാലം ഇവനെ സഹിച്ചത് അമൃതയാണ്. നിനക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് ബാലാ...

ഇവനെ തമിഴ്‌നാട്ടിലേക്ക് തിരിച്ചു അയക്കണം പെര്‍മനന്റ് ആയി. എന്തൊരു ശല്യമാണ്, സ്വഭാവം നന്നാവാതെ എത്ര വിവാഹം കഴിച്ചിട്ടും കാര്യമില്ല. ഇയാളുടെ വിചാരം ഇയാളുടെ സ്വത്തു കിട്ടാതെ അമൃത വിഷമിക്കും എന്നാണ്, ആളുകളെ കാശ് കൊണ്ട് അളക്കുന്ന വിഡ്ഢി, അമൃതയോടു പകരം വീട്ടാന്‍ വേറൊരു കൊച്ചിന്റെ ജന്മം തുലച്ചു.

പാവം ആ ഡോക്ടര്‍ എലിസബത്തു അവര് എത്ര സ്‌നേഹം ഉള്ളവര്‍ ആയിരുന്നു. എന്നിട്ട് ഇനിയും കല്യാണമോ? അതും ഡിവോഴ്‌സ് ആകും 100% ഉറപ്പാണ്...

bala

കേരളത്തില്‍ വന്നു ഞങ്ങളുടെ പെണ്‍കുട്ടിയെ കെട്ടി അവളെ ചെയ്യാന്‍ പറ്റുന്നത് മുഴുവന്‍ ചെയ്തു ഈ തമിഴന്‍.. എന്നിട്ടും ഈ നാറി ഇവിടെ നിന്ന് ഇതുപോലെ വെല്ലു വിളിക്കുന്നുവെങ്കില്‍ ഇവിടുത്തെ ആളുകളെ കൊണ്ട് കൊള്ളില്ല. അതാണ് അവന്റെ ധൈര്യം... എന്നിങ്ങനെ നീളുകയാണ് കമൻ്റുകൾ.

ഇതിനിടെ തൻ്റെ സ്വത്തുക്കൾ കൊടുക്കുന്നതിനെ പറ്റി ബാല സംസാരിച്ചിരുന്നു. ഇതൊന്ന് ആലോചിച്ച് ചെയ്യണമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരാധകർ. 'സ്വത്ത് മരണ ശേഷം വല്ല അനാഥമന്ദിരത്തിനും കിട്ടുന്നപോലെ ഇപ്പോളെ എഴുതി വെക്കുന്നത് നല്ലത് ആയിരിക്കും. എന്നിട്ട് ഒന്നോ രണ്ടോ കല്യാണം കഴിച്ചോ. സ്വന്തം ഭാഗത്തു നിന്ന് ഉണ്ടാകുന്ന എന്തെങ്കിലും പോരായ്മയുടെ ഭാഗമായി കൂടിയല്ലേ കുടുംബജീവിതം ഇങ്ങനെ താളം തെറ്റി പോകുന്നത്? ഇനിയും ആരുടേയും ജീവിതം നഷ്ടപ്പെടുത്താന്‍ ഇടയാവാതിരിക്കട്ടെ.' എന്നാണ് ഒരാൾ ബാലയോട് പറഞ്ഞത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X