twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരിക്കലും ഇത്രയും പേര്‍ വരുമെന്ന് വിചാരിച്ചില്ല! കേരള പോലീസിന് നന്ദി പറഞ്ഞ് ബാല

    By Midhun Raj
    |

    കൊറോണ സമയത്തെ ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്‍. ആരോരുമില്ലാതെ ആശ്രമങ്ങളില്‍ കഴിയുന്ന വയോധികരെ സഹായിക്കാന്‍ നടന്‍ ബാല രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. ഇതിനായി തനിക്കൊപ്പം നിന്ന കേരള പോലീസിന് നന്ദി പറഞ്ഞുകൊണ്ടുളള നടന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തനിക്കൊപ്പം സഹായത്തിനായി ഒരു പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസും എത്തിയെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ബാല പറയുന്നു.

     bala

    വയോധികര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോലീസുകാരും ബാലയ്‌ക്കൊപ്പം എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ നടന്‍ പങ്കുവെച്ചിരിക്കുന്നത്. തന്നെ സഹായിച്ച കേരള പോലീസിനോട് നന്ദിയുണ്ടെന്ന് വീഡിയോയില്‍ ബാല പറയുന്നു. ലോക് ഡൗണ്‍ കാലത്തെ നിയമങ്ങള്‍ നമുക്കെല്ലാം അറിയാം. എന്നാല്‍ പാവപ്പെട്ടവര്‍ എന്ത് ചെയ്യും.

    മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ എനിക്ക് വന്നിരുന്നു. അവരുടെ കൈയ്യില്‍ ഒന്നുമില്ല. എന്തു ചെയ്യണമെന്നും അറിയില്ല. കേട്ടപ്പോള്‍ ഒരുപാട് സങ്കടമായി. ഞാന്‍ ഉടന്‍ സി ഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തോട് ചോദിച്ചു.

    കടുവ രതീഷിനൊപ്പം അഹാനയുടെ വര്‍ക്കൗട്ട്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍കടുവ രതീഷിനൊപ്പം അഹാനയുടെ വര്‍ക്കൗട്ട്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഒരിക്കലും ഇത്രയും പേര്‍ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല. അത്രത്തോളം നന്മയാണ് അവര്‍ ചെയ്തത്. എല്ലാവര്‍ക്കും നന്ദി. ബാല പറഞ്ഞു. പിന്നാലെ ബാലയുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒപ്പം കേരളാ പോലീസിനെയും അധികപേരും അഭിനന്ദിച്ചു.

    തമിഴിനേക്കാള്‍ കൂടുതല്‍ മലയാളത്തിലാണ് ബാല തിളങ്ങിയിരുന്നത്. കളഭം എന്ന ചിത്രത്തിലൂടെയാണ് നടന്‍ മോളിവുഡിലെത്തിയത്. തുടര്‍ന്ന് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ തിളങ്ങിയിരുന്നു, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിലും കഴിഞ്ഞ വര്‍ഷം ബാല അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത തമ്പിയാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലില്‍ ബാലയും എത്തുന്നുണ്ട്. മുരുഗന്‍ ജോണ്‍ കുരിശ്ശിങ്കലായിട്ടാണ് ബാല വീണ്ടും എത്തുന്നത്. ബിലാലിന് പുറമെ രജനീകാന്തിന്റെ അണ്ണാത്തെയിലും നടന്‍ അഭിനയിക്കുന്നുണ്ട്‌.

    നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി! ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു: പൃഥ്വിനിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി! ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു: പൃഥ്വി

    Read more about: bala coronavirus
    English summary
    actor bala says thanks to kerala police
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X