'എന്നെ കുടുക്കാനുള്ള കെണി, ആ​ദ്യമായാണ് ഇങ്ങനൊരു അനുഭവം'; ചിലർ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന് ബാല

അടുത്തിടെയായി മാധ്യമങ്ങളിലും ചർച്ചകളിലും ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് ബാല. മുന്‍ ഭാര്യ ​ഗായിക അമൃത സുരേഷ് നൽകിയ പരാതിയില്‍ ദിവസങ്ങൾക്ക് മുമ്പ് പോലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കടവന്ത്ര പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ശേഷം കർശന ഉപാധികളോടെ ബാലയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. മകളെ കാണാൻ അനുവദിക്കാത്തത് അമൃതയും കുടുംബവുമാണെന്ന് നിരന്തരമായി ബാല സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും പറയാറുണ്ടായിരുന്നു.

ബാല ഇത്തരത്തിൽ നൽകുന്ന അഭിമുഖങ്ങൾ അമൃതയുടേയും മകളുടേയും സ്വൈര്യ ജീവിതത്തെ കാര്യമായി ബാധിച്ചതോടെയാണ് ബാലയ്ക്കെതിരെ ​ഗായിക പരാതി നൽകിയത്. ജാമ്യത്തിൽ ഇറങ്ങിയ ബാല സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ വീഡിയോയാണ് ചർച്ചയാകുന്നത്.

Actor Bala

വെളുപ്പിന് മൂന്ന് മണിക്ക് രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ടാണ് ബാലയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ്. ഒരു സ്ത്രീയും പുരുഷനും കൈക്കുഞ്ഞുമായി ബാലയുടെ വീടിന്റെ പ്രധാന വാതിലിന് മുന്നിൽ നിൽക്കുന്നതും വാതിൽ തുറക്കാൻ ശ്രമിക്കുന്നതിന്റേയും വീഡിയോയും ബാല പങ്കിട്ടു. രാവിലെ 3.40 ന് എന്റെ വീടിന്റെ വാതിൽക്കൽ വന്ന് ബെല്ല് അടിക്കുകയാണ്. കൈക്കുഞ്ഞുമായി ഒരു പെണ്ണും പയ്യനുമാണ് വന്നത്.

കൂടാതെ പുറത്ത് കുറേപ്പേർ നിൽ‌ക്കുന്നുമുണ്ട്. ഒരു ട്രാപ്പായി തോന്നുന്നു. കാരണം ആരും ആരുടെ വീട്ടിലും വെളുപ്പിന് 3.40 ന് പോയി ബെല്ലടിക്കില്ല. മാത്രമല്ല അകത്ത് കയറാനും അവർ ശ്രമിക്കുന്നുണ്ട്. ഡോർ തട്ടി തുറക്കാൻ നോക്കുന്നുണ്ട്. അതിന്റെ വിഷ്വൽസ് എന്റെ കയ്യിലുണ്ട്. എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

എന്തോ ഒരു വലിയ ട്രാപ്പിൽ എന്നെ കുടുക്കാനുള്ള ശ്രമമാണ്. ലിവറുമായി ബന്ധപ്പെട്ടുള്ള അസുഖത്തിന് മരുന്ന് കഴിക്കുന്ന ഒരാളാണ് ഞാൻ എന്ന് കൂടി പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്. ബാല പങ്കിട്ട സിസിടിവി ​ദൃശ്യങ്ങളും വൈറലാണ്. പുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ബാലയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. സിസിടിവി ദൃശ്യം കണ്ട് ട്രാപ്പായിട്ടാണ് തോന്നുന്നതെന്നാണ് ചിലർ കുറിച്ചത്.

സഹായം ചോദിച്ച് വരുന്ന രീതിയിൽ അപകടത്തിൽപെടുത്താൻ ആരോ വന്നതാണ്. കുട്ടിയെ കണ്ടാൽ ഡോർ തുറക്കും. ഏതായാലും സൂക്ഷിച്ചുവേണം മുന്നോട്ട് പോകാൻ, അവർ ചെയ്‌തത് തെറ്റാണ്. നിങ്ങളുടെ സ്വകാര്യതയിലേക്ക് പ്രവേശിച്ചത് ഉചിതമായ രീതിയിലൂടെയല്ല. നിങ്ങൾ പറഞ്ഞത് ശരിയാണ്, സിസിടിവിയിൽ ആ പെണ്ണിന്റെ കൂടെ ഉള്ളവനെ കാണുമ്പോൾ തന്നെ അറിയാം ഇത് പണിയാണ്. സൂക്ഷിച്ചോ പണി പല രൂപത്തിൽ തരും, എല്ലാം തെളിവോടുകൂടി പോലീസിന് കൈമാറുക.

Actor Bala

വീടിന്റെ വാതിലുകൾ വളരെ കെയർഫുൾ ആയി വെക്കുക കഴിയുന്നതും ആര് വന്നാലും കതക് തുറക്കാതിരിക്കുക. ഉടനെ തന്നെ പോലീസിനെ വിവരമറിയിക്കുക എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. അമൃത കൊടുത്ത കേസിൽ നിന്നും രക്ഷപ്പെടാൻ ബാല തന്നെ നടത്തിയ നാടകമാകുമെന്നുള്ള തരത്തിൽ നടനെ വിമർശിച്ചും കമന്റുകളുണ്ട്. അമൃത ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബാലക്ക് എതിരെ പരാതി കൊടുത്തിട്ടുണ്ട്. അതിന്റെ കളിയാണ്.

അയാൾക്കും ഭീഷണിയുണ്ടെന്ന് വരുത്തി തീർക്കാൻ... അപ്പോൾ ഗൺ പോലീസിൽ കൊടുക്കണ്ടല്ലോ എന്നായിരുന്നു ഒരു കമന്റ്. ബാലയുടെയും അമൃതയുടേയും മകൾ അവന്തിക കൈക്കുഞ്ഞായിരുന്നപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. ശേഷം ഇടയ്ക്കിടെ ബാലയ്ക്ക് കുഞ്ഞിനെ കാണാന് അനുമതി കോടതി നൽകിയിരുന്നു. പിന്നീട് ബാല മകളെ കാണാൻ പോകാതെയായി. നടൻ കരൾ രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലായിരുന്നപ്പോൾ മകൾ കാണാൻ വന്നിരുന്നു.

നിരന്തരമായി വീഡിയോകളിലൂടെയും മറ്റും ബാല തന്നേയും അമ്മയേയും ഉപദ്രവിക്കുകയാണെന്ന് മകള്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞതിനുശേഷമാണ് ഇരുവരുവരുടെയും കുടുംബപ്രശ്നം വീണ്ടും വലിയ ചർച്ചയായി മാറിയത്.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X