പാപ്പുവിനും അമ്മയ്ക്കുമൊപ്പമുളള ചിത്രങ്ങള്‍ വീഡിയോ ആക്കി ബാല, എനിക്കിത് പോതും എന്ന് നടന്‍

By Midhun Raj

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം തൂടര്‍ന്ന് മലയാള സിനിമയില്‍ സജീവമായി. മമ്മൂട്ടിയുടെ ബിഗ്ബി പോലുളള ചിത്രങ്ങള്‍ ബാലയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകളിലാണ് ബാല അഭിനയിച്ചത്. ഗായിക അമൃത സുരേഷുമായുളള വിവാഹ ശേഷമായിരുന്നു നടന്‍ കേരളത്തിന്റെ മരുമകനായി മാറിയത്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

പിന്നീട് ഇരുവരും വിവാഹ മോചിതരായിരുന്നു. ബാലയ്ക്കും അമൃതയ്ക്കും പുറമെ മകള്‍ അവന്തികയും എല്ലാവര്‍ക്കും സുപരിചിതയാണ്. പാപ്പു എന്ന ഓമനപ്പേരുളള താരപുത്രിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. മകളെ കുറിച്ചുളള ബാലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

അഭിനയ തിരക്കുകള്‍ക്കിടെയിലും

അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ബാല. 2010ലായിരുന്നു അമൃത സുരേഷുമായുളള ബാലയുടെ വിവാഹം നടന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത. പിന്നീട് പിന്നണി ഗായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു താരം. ബാലയുമായുളള വിവാഹ മോചനശേഷമാണ് ഗായിക ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തത്.

സഹോദരി അഭിരാമി സുരേഷിനൊ

സഹോദരി അഭിരാമി സുരേഷിനൊപ്പം ആയിരുന്നു അന്ന് അമൃത എത്തിയത്. പാപ്പു അമൃതയ്‌ക്കൊപ്പം ആണെങ്കിലും മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് ബാല എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അഭിനയത്തിനൊപ്പം തന്നെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇപ്പോള്‍ സജീവമാണ് ബാല. അതേസമയം ബാലയുടെതായി ഫേസ്ബുക്കില്‍ വന്ന പുതിയൊരു വീഡിയോ വൈറലായി മാറിയിരുന്നു.

വാലന്റൈന്‍സ് ഡേയിലാണ്

വാലന്റൈന്‍സ് ഡേയിലാണ് നടന്റെ വീഡിയോ ഇറങ്ങിയിരിക്കുന്നത്. അമ്മയ്ക്കും പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള ഒരു വീഡിയോ ആണ് നടന്‍ പോസ്റ്റ് ചെയ്തത്. ഗോഡ് പ്രോമിസ് എനിക്കിത് പോതും എന്ന തമിഴ് ഗാനവും, ചില തമിഴ് ഡയലോഗുകളും ബാലയുടെ പുതിയ വീഡിയോയിലുണ്ട്. മൈ ട്രൂ ലവ് ആന്‍ഡ് വാലന്റൈന്‍ ഓള്‍വെയ്‌സ് ആന്‍ഡ് എവര്‍ എന്ന ക്യാപ്ഷനിലാണ് ബാലയുടെ പുതിയ വീഡിയോ വന്നിരിക്കുന്നത്.

അതേസമയം മലയാളത്തില്‍ ബിലാല്‍

അതേസമയം മലയാളത്തില്‍ ബിലാല്‍ ആണ് ബാലയുടെ പുതിയ ചിത്രം. കോവിഡ് വ്യാപനം കാരണമാണ് ചിത്രം നീണ്ടുപോയത്. നടന്‍ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ബിലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത തമ്പി എന്ന തമിഴ് ചിത്രമാണ് ബാലയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ഫാന്‍സി ഡ്രസ് എന്ന ചിത്രവും ബാലയുടെതായി ഇറങ്ങി. 2019ല്‍ മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറില്‍ ഒരു ചെറിയ റോളില്‍ ബാലയും അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭത്തിലാണ് അടുത്ത സുഹൃത്തായ ബാലയും എത്തിയത്. തമിഴിനേക്കാള്‍ കൂടുതല്‍ മലയാളത്തിലാണ് നടന്‍ തന്‌റെ കരിയറില്‍ അഭിനയിച്ചത്.

ബാലയുടെ വീഡിയോ

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X