250 കോടി തന്നെയാണ് ലക്ഷ്യം, അന്ന് വാര്‍ത്ത പുറത്ത് വന്നതോടെ നാലഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയാണ്; ബാല

ഓരോ ദിവസം കഴിയുംതോറും നടന്‍ ബാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പൊങ്ങി വരുന്നത്. മുന്‍ഭാര്യമാരായ അമൃത സുരേഷും എലിസബത്ത് ഉദയനും സമാനമായ രീതിയിലാണ് നടനെതിരെ പ്രതികരിച്ചത്. വിവാഹം കഴിഞ്ഞത് മുതല്‍ താന്‍ നേരിട്ട് കൊണ്ടിരുന്ന പ്രശ്‌നങ്ങളെ പറ്റി പറഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡോക്ടര്‍ കൂടിയായ എലിസബത്ത് രംഗത്ത് വന്നത്.

പൊതുവേ ബാലയുടെ ഭാര്യമാരില്‍ വളരെ നിഷ്‌കളങ്കയായി അറിയപ്പെട്ടിരുന്ന എലിസബത്തിന്റെ വെളിപ്പെടുത്തലുകള്‍ മലയാളികളെ ഞെട്ടിച്ചെന്ന് പറയാം. വീണ്ടും പുതിയ പ്രതികരണങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്. ഇതിനിടെ ബാലയും മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍. ചില സത്യങ്ങള്‍ പറയാമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ബാല പുതിയൊരു വീഡിയോ പോസ്റ്റ് ചെയ്തത്.

bala

ബാല പറയുന്നതിങ്ങനെയാണ്.... 'ഞങ്ങള്‍ ഒറ്റയ്ക്ക് നിന്നാലും തല ഉയര്‍ത്തി തന്നെ നില്‍ക്കും. കാരണം സത്യം ഞങ്ങള്‍ക്കൊപ്പം തന്നെയാണ്. നവംബര്‍ മാസം മുതല്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും കൂടി പറയാം. അപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. പ്ലാന്‍ ചെയ്ത് എന്നെ അറ്റാക്ക് ചെയ്യുകയാണെന്ന് പറയാന്‍ കാരണം ഇത് ഒരാള്‍ അല്ല ചെയ്യുന്നത്. നാലഞ്ച് പേര്‍ ചേര്‍ന്നാണ്. അതിന്റെ തലവന്‍ ആരാണെന്ന് നിങ്ങളെല്ലാവര്‍ക്കും മനസിലാവും. അവര്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് കളിക്കുന്നത്. അതില്‍ ആദ്യം ചെയ്തത് നിയമപരമായി എന്റെ വായടപ്പിച്ചതാണ്. എന്നിട്ട് അവര്‍ക്ക് എന്തും പറയാമെന്നായി.'

ഇത്രയും പറഞ്ഞ ശേഷം മുന്‍ഭാര്യയായ എലിസബത്ത് യൂട്യൂബര്‍ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് ബാല ചേര്‍ത്തിരിക്കുന്നത്. ശേഷം കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോ കൂടി ഇതില്‍ ആഡ് ചെയ്തിരിക്കുകയാണ്.

'എനിക്ക് 250 കോടി സ്വത്തുണ്ടെന്ന കണക്ക് വന്നു. തമിഴ്‌നാട്ടില്‍ നേരത്തെ തന്നെ ഈ കണക്ക് പുറത്ത് വന്നിരുന്നു. എന്റെ ചേട്ടന്‍ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന പടം വരികയാണ്. അപ്പോള്‍ അവിടെ വാര്‍ത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകന്‍ ശിവയുടെ സ്വത്തിനെക്കാളും അനിയന്‍ ബാലയ്ക്കാണെന്നും, എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതില്‍ പറഞ്ഞത്. ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എനിക്ക് മനസമധാനം ഉണ്ടായിട്ടില്ല. അത് സത്യമാണെന്നാണ്,' ബാല പറയുന്നത്.

bala

തന്റെ സ്വത്തിന് വേണ്ടി ചില ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബാല വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനും മറുപടിയുമായി വീണ്ടും എലിസബത്ത് വന്നിരിക്കുകയാണ്. സ്വത്ത് ലക്ഷ്യം വെച്ചിട്ടാണെങ്കില്‍ ആദ്യമേ താന്‍ അദ്ദേഹവുമായിട്ടുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുമായിരുന്നില്ലേ എന്നാണ് എലിസബത്ത് ചോദിക്കുന്നത്.

നിലവില്‍ നാലാമതും വിവാഹിതനായ ബാല ഭാര്യ കോകിലയ്‌ക്കൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ്. മാമന്റെ മകളായ കോകിലയും ബാലയും തമ്മില്‍ പ്രണയത്തിലാണെന്ന് കുറച്ച് മുന്‍പേ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ശേഷം ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോട് കൂടിയാണ് അമ്പലത്തില്‍ വെച്ച് താലിക്കെട്ടി വിവാഹിതരാവുന്നത്.

ബാലയുടെ വീഡിയോ കാണാം

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X