അച്ഛനും അമ്മയ്ക്കും മാല നൽകി സ്വീകരിച്ച് സ്റ്റീവും ജോക്കുട്ടനും! നടൻ ഭഗത് മാനുവലിന്റെ വിവാഹ വിഡിയോ
മലർവാടി ആട്സ്ക്ലബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായ നടനാണ് ഭഗത് മാനുവൽ. താരത്തിന്റ വിവാഹ വീഡിയോ പുറത്ത്. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനാണ് വധു. ഇരുവരുടേയും രണ്ടാം വിവാഹമാണ്. സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ വളരെ ലളിതമായ ചടങ്ങിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവർക്കും ആദ്യ വിവാഹത്തിൽ സ്റ്റീവ്, ജോക്കുട്ടൻ എന്നിങ്ങനെ ഓരോ ആൺമക്കളുണ്ട്.

അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. സ്റ്റീവും , ജോക്കുട്ടനും അച്ഛനന്മാരുടെ വിവാഹത്തിന് സാജീവ സാന്നിധ്യമായിരുന്നു. ഇുരുവരു ചേർന്നാണ് മല നൽകി ദമ്പതിമാരെ സ്വീകരിച്ചത്. ഭഗത് തന്നെയാണ് തന്റെ രണ്ടാം വിവാഹം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഷെലിനുമായുളള വിവാഹ ചിത്രം ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിരുന്നു ഇനിയുള്ള യാത്രയിൽ ഒരാളു കൂടി എന്ന് അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹ ചിത്രം കൂടെ മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടിയിലൂടെയാണ് ഭഗത് സിനിമയിൽ എത്തുന്നത് . പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ഫുക്രി, ആട് ഒരു ഭീകര ജീവിയാണ്, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.ക്രാന്തി, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ആട് 3 എന്നീ ചിത്രങ്ങളാണ് ഭഗതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications











