»   » ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

Posted By:
Subscribe to Filmibeat Malayalam

മൂവാറ്റുപുഴ ടെക്‌സറ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റിയതാണെന്ന് നടി ഭാമ. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്ത കണ്ടാണ് ഭാമ തന്റെ ഫേസ്ബുക്ക് പേജിലൂടെ സത്യാവസ്ഥയുമായി എത്തിയത്. പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് താന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കാതെ മടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റിയാണ് അവിടെ നിന്ന് മടങ്ങിയതെന്നും ഭാമ പറയുന്നു.

ടെക്‌സ്റ്റൈല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന പേരില്‍ തന്നെ സമീപിച്ച ശ്രീജിത്ത് രാജാമണിയാണ് ചതിച്ചതെന്ന് ഭാമ പറയുന്നു. രണ്ടര ലക്ഷം രൂപയാണ് അന്ന് കരാര്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി ഒരു ലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അഡ്വാന്‍സായി ആകെ നല്‍കിയത് 15,000 രൂപയാണെന്ന് ഭാമ പറയുന്നു. എന്നിട്ടും ഉദ്ഘാടനത്തിനായി അവിടെ എത്തി. പക്ഷേ അവിടെ എത്തി ശ്രീജിത്ത് രാജമാണിയെ വിളിക്കുമ്പോഴാണ് ഞെട്ടിക്കുന്ന സത്യം മനസിലാകുന്നത്. തുടര്‍ന്ന് വായിക്കൂ..

ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

ഭാമയെ ഉദ്ഘാടനത്തിന് ക്ഷണിക്കാനെന്ന് പറഞ്ഞ് 50,000 രൂപയുമായി അയാള്‍ മുങ്ങിയ വിവരം അറിയുന്നത്.

ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

ഒരു ലക്ഷം രൂപയാണ് തന്റെ പ്രതിഫലം എന്നായിരുന്നു ശ്രീജിത്ത് കടഉടമയോട് പറഞ്ഞതെന്നും അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടി പോയി.

ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

പിന്നീട് നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചാണ് താന്‍ അവിടെ നിന്നും മടങ്ങിയതെന്നും നടി ഭാമ പറയുന്നു.

ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

ചതിയില്‍ പെടുത്തിയ ശ്രീജിത്ത് രാജമണിയുടെ ഫേസ്ബുക്ക് പേജടക്കം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കാണൂ...

English summary
Actor Bhama facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam