ആസിഫ് അലിയുടെ അച്ഛനായി ബിജു മേനോന്‍ അഭിനയിച്ചാല്‍ എന്താണ് പ്രശ്‌നം?
പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രത്തില്‍ ബിജു മേനോന്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് അവതരിപ്പിക്കുന്നത്.
എന്നാല്‍ അച്ഛന്‍ വേഷം അവതരിപ്പിച്ചാല്‍ തന്റെ ഇമേജ് തകര്‍ന്ന് പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ബിജു മേനോന്‍ പറയുന്നു. കഥപാത്രത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് താന്‍ സിനിമ തെരഞ്ഞെടുക്കുന്നതെന്നുമാണ് ബിജു മേനോന്‍ പറയുന്നത്.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരതാണ് ആസിഫ് അലിയുടെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നത്. സുദീപ്,ശ്രീനാഥ് ഭാസി,സൗബിന്‍ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗസ്റ്റ് സിനിമാസിന്റെ പൃഥ്വിരാജ്, സന്തോഷ് ശിവന്‍,ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications