»   » ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ വെള്ളിമൂങ്ങയായ ബിജു മേനോന് ഇപ്പോള്‍ പ്രേക്ഷകരെ ചിരിപ്പിക്കാനാണ് ഇഷ്ടം. തുടക്കത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നായകനായി തിളങ്ങിയ താരം ഇപ്പോള്‍ കോമഡി വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം ബിജു മേനോന്റെ ഹാസ്യ കഥപാത്രങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല.

എന്നാല്‍ സീരിയസ് വേഷങ്ങളില്‍ നിന്ന് പെട്ടന്ന് കോമഡി വേഷങ്ങളിലേക്ക് മാറിയതിന് പിന്നില്‍ പ്രത്യേകിച്ച് കാരണവുമില്ലെന്നാണ് ബിജു മേനോന്‍ പറയുന്നത്. വരുന്ന നല്ല കഥപാത്രങ്ങള്‍ സ്വീകരിച്ചു. അങ്ങനെ അറിയാതെ കഥാപാത്രങ്ങളിലേക്ക് വരികയായിരുന്നുവെന്ന് ബിജു മേനോന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

സീരിയസായിട്ടുള്ള വേഷങ്ങള്‍ ചെയ്ത താന്‍ കോമഡി കഥപാത്രത്തിലേക്ക് മാറിയതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തട്ടില്ല. നല്ല വേഷങ്ങള്‍ വന്നപ്പോള്‍ സ്വീകരിച്ചുവെന്ന് മാത്രം.

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ഒരു സീരിയസ് കഥാപാത്രമാണ് അവതരിപ്പിച്ചത്. എന്നാല്‍ ആ കഥാപാത്രം ചെയ്യുന്നതെല്ലാം തമാശയായി തോന്നും. അതിന് ശേഷം വന്ന ഓര്‍ഡിനറി, സീനിയേഴ്‌സ് എല്ലാം അങ്ങനെ തന്നെയായിരുന്നു.-ബിജു മേനോന്‍ പറയുന്നു.

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്. എന്നാല്‍ വെള്ളിമൂങ്ങയിയുടെ കഥ ഏറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അതുക്കൊണ്ടാണ് ചിത്രത്തില്‍ ഹീറോയായി അഭിനയിച്ചത്.

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

ഞാന്‍ ആദ്യമായാണ് നോവല്‍ സിനിമയാകുന്നതില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്.

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

കുട്ടിയപ്പന്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളാണ്. മറ്റുള്ളവര്‍ക്ക് അയാളൊരു കുഴപ്പക്കാരനായി തോന്നുന്നുവെങ്കിലും അയാളില്‍ ഒരു നന്മയുണ്ട്. തോന്നിയ പോലെ നടക്കുന്ന ആളായതിനാല്‍ വേഷത്തിലും ഒരു അലസത കാണാം. കൂടുതലും കുര്‍ത്തയാണ് വേഷം.

ഹീറോയാകാന്‍ ഇപ്പോഴും പേടിയാണ്, ആത്മവിശ്വാസം തോന്നിയതുകൊണ്ട് ചെയ്തുവെന്ന് മാത്രം

കുട്ടിയപ്പന്‍ എന്ന കഥപാത്രം ചെയ്യുന്നതെല്ലാം സീരിയസായിട്ടാണ്. എന്നാല്‍ കണ്ട് നില്‍ക്കുന്നവര്‍ക്ക് തമാശയായിട്ട് തോന്നിയേക്കാം. അതിനാല്‍ കോമഡി പ്രതീക്ഷിക്കാം.

English summary
Actor Biju Menon about Malayalam film Leela.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam