»   » കഥാപാത്രത്തിന് യോജിച്ച ശബ്ദമാണെന്ന് തോന്നി, ലീലയിലെ പ്രൊമോ സോങ് പാടിയതിനെ കുറിച്ച് ബിജു മേനോന്‍

കഥാപാത്രത്തിന് യോജിച്ച ശബ്ദമാണെന്ന് തോന്നി, ലീലയിലെ പ്രൊമോ സോങ് പാടിയതിനെ കുറിച്ച് ബിജു മേനോന്‍

By: Sanviya
Subscribe to Filmibeat Malayalam

വട്ടോളം വാണിമാരേ കേട്ടുകൊള്‍ക... കോട്ടയം പട്ടണമേ കണ്ട് കൊള്‍ക കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലീലയിലെ പ്രൊമോ സോങിന് മികച്ച പ്രതികരണം തന്നെ. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലെ ഗാനത്തിന് ശേഷം ബിജു മേനോന്‍ വീണ്ടും പാടിയ ഗാനമായിരുന്നു ഇത്. രണ്ട് ചിത്രങ്ങളിലും താന്‍ പാടിയത് കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയായിരുന്നുവെന്ന് ബിജു മേനോന്‍ പറയുന്നു.

പാടിയ പാട്ടുകള്‍ രണ്ടും തന്റെ ശബ്ദത്തിന് യോജിച്ചതാണെന്ന് തോന്നി. അതുക്കൊണ്ടാണ് സംവിധായകന്‍ നിര്‍ബന്ധച്ചിപ്പോള്‍ പാടാന്‍ തയ്യാറായത്. എന്നാല്‍ ഇനി പാട്ടിന് പ്രാധാന്യം കൊടുക്കുവാനൊ മറ്റുള്ളവര്‍ക്കായി പിന്നണി പാടാനൊ താനില്ലെന്ന് ബിജു മേനോന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.


bijumenon

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയുടെ റിലീസ് തടയുമെന്ന് നിര്‍മാതാക്കാളും വിതരണക്കാരും നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ രഞ്ജിത്തിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ചിത്രത്തിന് മേലുള്ള വിലക്ക് പൂര്‍ണമായി നീക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിത്രത്തിനായി തയ്യാറാക്കിയ പോസ്റ്ററുകള്‍ വിലക്കിയത് പിന്‍വലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ലീല എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നുത് പാര്‍വ്വതി നമ്പ്യാരാണ്. ജഗതീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Actor Biju Menon about promo song.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam