പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ആസിഫിന്റെ അച്ഛനായി ബിജുമേനോന്‍ എത്തുന്നു

By Sruthi K M

പകിടയ്ക്കും വെള്ളിമൂങ്ങയ്ക്കും ശേഷം ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ വ്യത്യസ്തമായ വേഷത്തിലാണ് രണ്ടുപേരും എത്തുന്നത്. അച്ഛനും മകനുമായിട്ടാണ് ഇവര്‍ പുതിയ ചിത്രത്തില്‍ ഒരുമിക്കുന്നത്. ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ അച്ഛന്റെ വേഷമാണ് ബിജുമേനോന്‍ കൈകാര്യം ചെയ്യുക.

നടന്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ഭാസ്‌കറാണ്. പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ കഥയുമായിരിക്കും ഈ ചിത്രം പറയുക.

malayalam-movie

മമ്മൂട്ടി നായകനായ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയാണ് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് ഒരുക്കിയ ആദ്യ ചിത്രം. പുതിയ ചിത്രത്തിലെ നായികയേയും മറ്റ് താരങ്ങളെയും പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ പ്രമുഖ താരമായിരിക്കും ചിത്രത്തിലെ നായികയെന്നും സൂചനയുണ്ട്.

ഒരുപിടി നല്ല ചിത്രങ്ങളില്‍ ആസിഫും ബിജുവും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഓര്‍ഡിനറി,പകിട,വെള്ളിമൂങ്ങ,ഹായ് അയാം ടോണി എന്നീ ചിത്രത്തിനുശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X