»   » അഭിനയിക്കണം, അതിനിടയില്‍ കഥ കേള്‍ക്കാനും വേണം സമയം, ബിജു മേനോന്റെ പുതിയ പദ്ധതികള്‍

അഭിനയിക്കണം, അതിനിടയില്‍ കഥ കേള്‍ക്കാനും വേണം സമയം, ബിജു മേനോന്റെ പുതിയ പദ്ധതികള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ക്കിടയില്‍ ആര്‍ക്കും അസൂയ തോന്നുന്നതാണ് ബിജു മേനോന്റെ ഈ വളര്‍ച്ച. മികച്ച കഥാപാത്രങ്ങളാണ് ഇപ്പോള്‍ ബിജു മേനോനെ തേടി എത്തുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയിലാണ് ഇപ്പോള്‍ ബിജു മേനോന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പരിഗണിച്ച വേഷമാണ് ബിജു മേനോന്‍ ചിത്രത്തില്‍ ചെയ്യുന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന, ജിബ്ബു ജേക്കബ്ബിന്റെ പുതിയ ചിത്രവുമെല്ലാം ബിജു മേനോന്റെ വരാനിരിക്കുന്ന പ്രോജക്ടുകളാണ്. എന്നാല്‍ ഈ തിരക്കുകള്‍ക്കിടയിലും ബിജു മേനോന്‍ പുതിയ കഥകള്‍ കേള്‍ക്കാനായി സമയം കണ്ടെത്തുകയാണ്.അഭിനയിക്കാനായല്ല ബിജു മേനോന്‍ ഇപ്പോള്‍ കഥ കേള്‍ക്കുന്നത്.

biju-menon-01

അടുത്ത സുഹൃത്തും സംവിധായകനുമായ ജോസ് തോമസിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ബിജു മേനോനാണ്. എന്നാല്‍ ചിത്രത്തിന് വേണ്ടി കഥകള്‍ കേട്ടെങ്കിലും അതൊന്നും ബിജു മേനോന്‍ ഇഷ്ടമായില്ല. എന്തായാലും പുതിയ ചിത്രങ്ങളുടെ തിരക്കിനിടയിലും നല്ല കഥകള്‍ക്കാനുമുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ബിജു മേനോന്‍.

ബിജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലീലയുടെ ടീസര്‍ പുറത്തിറങ്ങിയത് അടുത്തിടെയായിരുന്നു. മികച്ച പ്രതികരണമായിരുന്നു ടീസറിന് ലഭിച്ചത്. കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

English summary
Actor Biju Menon will produce film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam