മാട്ടിയായി ബിജു മേനോൻ! പുതിയ ചിത്രത്തെ കുറിച്ച് താരം..
പൈപ്പിൻ ചുവട്ടിലെ പ്രണയത്തിനു ശേഷം ഡോമിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാട്ടി. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്.

സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസ് , അജിത്ത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പിവി കെ പവനാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്, ആക്ഷൻ കൊറിയോഗ്രാഫി സുപ്രീം സുന്ദർ. സംഗീതം ജേക്സ് ബിജോയ് ആണ്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബിജു മേനോന്‍ . പൃഥ്വിരാജ്- ബിജു മേനോൻ കൂട്ട്ക്കെട്ടിലെത്തുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത '41' ആണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ബിജു മേനോൻ ഫേസ്ബുക്ക് പോസ്റ്റ്
പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന സിനിമയുടെ സംവിധായകൻ ഡോമിൽ ഡിസിൽവയുടെ രണ്ടാമത്തെ സിനിമയിൽ 'മാട്ടി' എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുകയാണ്. എന്നും എപ്പോഴും കൂടെ നിൽക്കുന്ന നിങ്ങളിലേക്ക് ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ എത്തിക്കുന്നു...ഒത്തിരി സ്നേഹത്തോടെ!!


Click it and Unblock the Notifications