എനിക്കൊപ്പം നില്‍ക്കുന്നതിനും എന്നെ സഹിക്കുന്നതിനും നന്ദി! താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്
വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് മനോഹരമായ ആശംസ നേർന്ന് യുവതാരം ചന്തുനാഥ്. കോളേജ് കാലം മുതൽ നീണ്ട ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവും വിവാഹിതരായത്. ചന്തുവിന്റേയും സ്വാതിയുടേയും നാലാം വിവാഹ വാർഷികമാണ്. വ്യത്യസ്തമായ ഭാഷയിലാണ് സ്വാതിയ്ക്ക് ചന്തു വിവാഹ വാർഷിക ആശംസ നേർന്നത്.

'കോളേജ് കാലം തൊട്ട് ഒന്‍പതു കൊല്ലത്തെ പ്രീപ്രൊഡക്ഷനും കഴിഞ്ഞ്, 2015 ആഗസ്റ്റ് 31ന് ഗ്രാന്റായി റിലീസ് ചെയ്ത ഞങ്ങളുടെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ വിജയകരമായി തന്നെ ഓടിക്കൊണ്ടിരിക്കുന്നു. അതിനിടെ ഞങ്ങള്‍ക്കൊരു അവാര്‍ഡും കിട്ടി-നീലാംശ് എന്ന നീലനെ. എന്റെ അടുത്ത കൂട്ടുകാരിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്. എനിക്കൊപ്പം നില്‍ക്കുന്നതിനും എന്നെ സഹിക്കുന്നതിനും ഒരുപാട് നന്ദി സ്വാതി. ചന്തു ഫേസ്ബു്കിൽ കുറിച്ചു. നീണ്ട ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2015 ആഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം.
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരവേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ചന്തുനാഥ്. ജോയ് എബ്രഹാം പാലയ്ക്കല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അഹാനയുടെ നായകനായാണ് ചന്തു അഭിനയിച്ചത്.


Click it and Unblock the Notifications











