»   » 25 കാരനാകാന്‍ എനിക്ക് കഴിയില്ല, കഥാപാത്രങ്ങളിലെ വിജയം, ചെമ്പന്‍ വിനോദ് പറയുന്നു

25 കാരനാകാന്‍ എനിക്ക് കഴിയില്ല, കഥാപാത്രങ്ങളിലെ വിജയം, ചെമ്പന്‍ വിനോദ് പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

 കുറഞ്ഞക്കാലം കൊണ്ട് വ്യത്യസ്ത അഭിനയത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ നടനാണ് ചെമ്പന്‍ വിനോദ്. സാധരണക്കാരുടെ മനസറിഞ്ഞ് അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ അഭിനയിച്ച് പ്രതിഫലിപ്പാക്കാനാണ് എന്നും ചെമ്പന്‍ വിനോദ് എന്ന നടന്‍ ശ്രമിച്ചിട്ടുള്ളത്.

ഇതുവരെ നൂറ് ശതമാനം ആത്മാര്‍ത്ഥയോടെ മാത്രമെ അഭിനയിച്ചിട്ടുള്ളൂ. അതോടൊപ്പം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. ഇരുപത്തിയഞ്ചുകാരന്റെ വേഷം ചെയ്യാന്‍ അവസരം വന്നാല്‍, അതു ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും ചെമ്പന്‍ വിനോദ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

chemban-vinod

2010ല്‍ പുറത്തിറങ്ങിയ നായകനില്‍ ശരവണന്‍ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ സിനിമയില്‍ എത്താന്‍ താന്‍ വലിയ സ്ട്രഗിള്‍ ചെയ്തിട്ടില്ലെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

ഇപ്പോള്‍ താന്‍ ചെയ്യുന്ന വേഷങ്ങള്‍ ഒരുപോലെയാണെന്ന് തോന്നിയേക്കാം. അടുത്തിടെ പോലീസ് വേഷവും കള്ളന്‍ വേഷവുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം അവസരങ്ങള്‍ വരുമ്പോള്‍ സ്വീകരിച്ചുവെന്നെയുള്ളൂ. ചെമ്പന്‍ വിനോദ് പറയുന്നു.

English summary
Actor Chemban Vinod about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam