നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു; വധു മറിയം തോമസ്

നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. വിവാഹ തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല. ‌‌‌‌‌ ഔദ്യാഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വിവാഹത്തെ കുറിച്ചുളള വാർത്ത മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയിൽ ഒരു മകനുണ്ട്. വിവാഹ മോചനത്തിന് ശേഷം മകൻ മുൻ ഭാര്യയായ സുനിതയ്ക്കൊപ്പം അമേരിക്കയിലാണ് താമസം.

chemban vinod

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തുന്നത്. നടൻ , സഹനടൻ വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളിലും തിളങ്ങാൻ ചെമ്പൻ വിനോദിന് കഴിഞ്ഞിരുന്നു. മലയാളത്തെ കൂടാതെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നടൻ എന്നതിലുപരി മികച്ച മികച്ച തിരക്കഥകൃത്ത് കൂടിയാണ് ചെമ്പൻ വിനോദ്. 2016 ൽ പുറത്തു വന്ന അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ അത് തെളിയിച്ചു തന്നു. 2018ൽ ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ചെറിയസമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനായിരുന്നു.

2019ൽ മലയാള സിനിമയെ പോലെ ചെമ്പൻ വിനോദിനും മികച്ച വർഷമായിരുന്നു. പോയവർഷം താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മേഹാൻലാൽ ചിത്രമായ ബിഗ് ബ്രദർ, ഫഹദ് ചിത്രം ട്രാൻസ് എന്നിവയാണ് ഈ വർഷം പുറത്തിറങ്ങിയ ചെമ്പൻ വിനോദ് ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X