For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി! നല്ലപാതിക്കൊപ്പമുള്ള ഫോട്ടോ വൈറല്‍! ജസ്റ്റ് മാരീഡ് എന്ന് താരം!

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ചെമ്പന്‍ വിനോദ്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ജസ്റ്റ് മാരീഡ് എന്ന ക്യാപ്ഷനോടെയായിരുന്നു വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്. കാറിലിരിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആഷിഖ് അബു ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

  കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെയാണ് താരം ജീവിതസഖിയാക്കിയത്.വിജയ് ബാബു, ആന്‍ അഗസ്റ്റിയന്‍, അനു മോള്‍ രഞ്ജിത് ശങ്കര്‍ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. മറിയം തോമസിനെ ടാഗ് ചെയ്താണ് ഫേസ്ബുക്കില്‍ ചെമ്പന്‍ വിനോദ് വിവാഹിതനായ വിവരം പങ്കുവെച്ചത്.

  Chemban Vinod

  നവദമ്പതികള്‍ക്ക് ആശംസയുമായി നിരവധി പേരാണ് എത്തിയത്. പൊളിച്ചു മച്ചാനെ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. സൈക്കോളജിസ്റ്റാണ് മറിയം തോമസ്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായാണ് ഇരുവരും വിവാഹിതരായത് എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂമ്പാ ട്രെയിനര്‍ കൂടിയാണ് മറിയം. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ചിരുന്നു. തന്റെ അറിവോടെയല്ല ചിത്രം പ്രചരിക്കുന്നതെന്നായിരുന്നു താരം ഇതേക്കുറിച്ച് പ്രചരിച്ചത്.

  മോഹന്‍ലാലും സുചിത്രയും ഒന്നിച്ച് ചേര്‍ന്നിട്ട് 32 വര്‍ഷം!ജോത്സ്യനെ തിരുത്തിയ വിവാഹജീവിതമാണ്!

  ആരോ കാണിച്ച കുസൃതിയാണ് ഇത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രചരിപ്പിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹിതനാവാന്‍ പോവുന്നുവെന്ന വാര്‍ത്ത സത്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും കാര്യങ്ങളെക്കുറിച്ചെല്ലാം അറിയിക്കുമെന്നും അന്ന് ചെമ്പന്‍ വിനോജ് പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ കൂടുന്നതിനും വീട്ടില്‍ നിന്നും പുറത്തുപോവുന്നതിനുമൊക്കെ കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

  മമ്മൂട്ടിയുടെ അമരത്തിലേക്ക് അശോകനും മാതുവും എത്തിയത് അപ്രതീക്ഷിത ട്വിസ്റ്റില്‍! ആ കഥ ഇങ്ങനെ!

  കഴിഞ്ഞ ദിവസമായിരുന്നു മണികണ്ഠന്‍ ആചാരി വിവാഹിതനായത്. ലോക് ഡൗണായതിനാല്‍ ആളും ആരവങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ നേര്‍ന്നത്. വിവാഹച്ചെലവിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി സിനിമാലോകവും സോഷ്യല്‍ മീഡിയയും എത്തിയിരുന്നു.

  ഹണിമൂണ്‍ ഇവിടെയാവണം! വിവാഹ ശേഷമുള്ള യാത്രയെക്കുറിച്ച് എലീന പടിക്കലിന്‍റെ വെളിപ്പെടുത്തല്‍!

  English summary
  Actor Chemban Vinod Jose Married Dr Mariam Thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X