ജല്ലിക്കട്ട് എങ്ങനെയുണ്ട്! ഒരു കിളി പറന്നു പോയ പോലെ, ചെമ്പൻ വിനോദിന്റെ രസകരമായ പോസ്റ്റ്

സിനിമയുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. ട്രോളന്മാർ മാത്രമല്ല താരങ്ങളും തങ്ങളുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സിനിമയുടെ പ്രചാരണത്തിന് ട്രോൾ ഒരു പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുകയാണ്. നടൻ അജു വർഗീസാണ് ഇത്തരത്തിലുളള ട്രോൾ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇപ്പോൾ ചെമ്പൻ വിനോദും ഇതേ പാത പിന്തുടരുകയാണ്.

chemban vinod jose

മണിച്ചിത്രത്താഴിന്റെ ക്ലൈമക്സ് രംഗമാണ് ചെമ്പൻ വിനോദ് ജോസ് പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും പപ്പുവും തമ്മിലുള്ള രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പടം എങ്ങനെയുണ്ടെന്ന് സംവിധായകൻ ചോദിക്കുമ്പോൾ ഒരു കിളി പറന്നു പോയതു പോലെ എന്നുളള മറുപടിയാണ് പ്രേക്ഷൻ കൊടുക്കുന്നത്. ഇത്തരത്തിലുളള ട്രോളാണ് പങ്കുവെച്ചിരിക്കുന്നത്. പപ്പുവിനെ പ്രേക്ഷകരായും സംവിധായകൻ ലിജോ ജോസിനെ മോഹൻലാലുമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബർ 4 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. എങ്ങുന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത് ചെമ്പൻ വിനോദ്, സാബു മോൻ, ആന്റണി പൈ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കശാപ്പുശാലയിലെ കത്തിമുനയിൽ നിന്ന് വിരണ്ടോടുന്ന പോത്താണ് ചിത്രത്തിലെ നായകൻ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X