ഡൽഹി ​ഗണേശ് അന്തരിച്ചു; വിട പറഞ്ഞത് തമിഴകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടൻ

പ്രമുഖ തമിഴ് നടൻ ഡൽഹി ​ഗണേശ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അന്ത്യം. 400 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും സീരിയലുകളിലും ക്യാരക്ടർ റോളുകളാണ് നടൻ കൂടുതലായി ചെയ്തത്. സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പ് ഡൽഹിയിലെ ഒരു നാടക ട്രൂപ്പിലെ അം​ഗമായിരുന്നു ഡൽഹി ​ഗണേശ്. ഇന്ത്യൻ എയർ ഫോഴ്സിലെ ജോലി ഉപേക്ഷിച്ചാണ് നടൻ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

തമിഴിലെ പ്രമുഖ ഫിലിം മേക്കർ കെ ബാലചന്ദറാണ് ​ഡൽഹി ​ഗണേശിനെ തമിഴ് സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്നത്. ഡൽഹി ​ഗണേശ് എന്ന് പേര് നൽകിയതും ഇദ്ദേഹമാണ്. 1976 ൽ പുറത്തിറങ്ങിയ പട്ടിണ പ്രവേശം എന്ന സിനിമയിലൂടെയാണ് തുടക്കം. എങ്കമ്മ മഹാറാണി എന്ന സിനിമയിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. 1979 ൽ പുറത്തിറങ്ങിയ പസി എന്ന സിനിമയിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം ഡൽഹി ​ഗണേശിന് ലഭിച്ചിട്ടുണ്ട്.

Actor Delhi Ganesh

ഇതിന് പുറമെ കലെെമണി പുരസ്കാരം ഉൾപ്പെടെ നടന് ലഭിച്ചു. തെന്നാലി, മൈക്കൽ മദന കാമ രാജൻ, നായകൻ, സിന്ധു ഭൈരവി, ആഹ തുടങ്ങിയവയാണ് കരിയറിൽ ഡൽഹി ​ഗണേശന്റെ ശ്രദ്ധേയ സിനിമകൾ. ഡൽഹി ​ഗണേശന്റെ പാത പിന്തുടർന്ന് മകൻ മഹാദേവനും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. എന്നുൾ ആയിരം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ഈ സിനിമ നിർമ്മിച്ചത് ഡൽഹി ​ഗണേശാണ്. മലയാളത്തിൽ കൊച്ചിരാജാവ്, കാലാപാനി, പോക്കിരിരാജ, മനോഹരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേർ ഡൽഹി ​ഗണേശിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X