»   » ആരണ്യകം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്, പിന്നെ എങ്ങനെ ദേവന്‍ അഭിനയിച്ചു, ഹരിഹരന്‍ മാറ്റിയതോ?

ആരണ്യകം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്, പിന്നെ എങ്ങനെ ദേവന്‍ അഭിനയിച്ചു, ഹരിഹരന്‍ മാറ്റിയതോ?

Posted By:
Subscribe to Filmibeat Malayalam

നക്‌സലിസം പ്രമേയമാക്കി 1988ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആരാണ്യകം. എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ സലിമ, ദേവന്‍, വിനീത്, പാര്‍വതി എന്നിവരാണ് അഭിനയിച്ചത്. ചിത്രത്തില്‍ ദേവന്‍ അവതരിപ്പിച്ച നക്‌സലേറ്റിന്റെ കഥാപാത്രം താരത്തിന്റെ സിനിമാ കരീയറിലെ ഏറ്റവും മികച്ചതായിരുന്നു.

എന്നാല്‍ ദേവന്‍ അവതരിപ്പിച്ച നക്‌സലേറ്റ് കഥാപാത്രം യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി അവതരിപ്പിക്കേണ്ടതായിരുന്നു. എംടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ കഥ രചിച്ചതും മമ്മൂട്ടിയെ മനസില്‍ കണ്ടുക്കൊണ്ടായിരുന്നുവത്രേ. മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ തന്നെയാണ് ചിത്രത്തിന്റെ ഓര്‍മ്മകളില്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

ആരണ്യകം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്, പിന്നെ എങ്ങനെ ദേവന്‍ അഭിനയിച്ചു, ഹരിഹരന്‍ മാറ്റിയതോ?

1988ല്‍ എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. നക്‌സലിസം പ്രമേയമാക്കിയ ചിത്രത്തില്‍ സലിമ, ദേവന്‍, വിനീത്, നെടുമുടി വേണു, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്.

ആരണ്യകം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്, പിന്നെ എങ്ങനെ ദേവന്‍ അഭിനയിച്ചു, ഹരിഹരന്‍ മാറ്റിയതോ?

ചിത്രത്തില്‍ നക്‌സല്‍ ആക്ടിവിസിറ്റിന്റെ വേഷമാണ് ദേവന്‍ അവതരിപ്പിച്ചത്. ആ വേഷം ദേവന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു.

ആരണ്യകം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്, പിന്നെ എങ്ങനെ ദേവന്‍ അഭിനയിച്ചു, ഹരിഹരന്‍ മാറ്റിയതോ?

ദേവന്‍ അവതരിപ്പിച്ച നകസല്‍ ആക്ടിവിസിറ്റിന്റെ വേഷം അവതരിപ്പിക്കേണ്ടത് മമ്മൂട്ടി ആയിരുന്നു. എംടി കഥ എഴുതിയതും മമ്മൂട്ടിയെ മനസില്‍ കണ്ടിരുന്നായിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ ഹരിഹരന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു മമ്മൂട്ടിയെ മാറ്റി ചിത്രത്തിലേക്ക് ദേവനെ ക്ഷണിച്ചതെന്ന് പറയുന്നു.

ആരണ്യകം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്, പിന്നെ എങ്ങനെ ദേവന്‍ അഭിനയിച്ചു, ഹരിഹരന്‍ മാറ്റിയതോ?

ചിത്രം കണ്ടിറങ്ങിയപ്പോള്‍ എംടി തന്നോട് ഇങ്ങനെ പറയുകയുണ്ടായി. ചിത്രത്തില്‍ താന്‍ കണ്ടത് ദേവനെയല്ല, ആ കഥാപാത്രത്തെയാണ്. ഈ വേഷം മറ്റേത് നടന്‍ ചെയ്താലും എനിയ്ക്ക് ആ നടനെ തന്നെയാകും കാണാന്‍ സാധിക്കുക. എന്നാല്‍ ദേവനിലൂടെ ആ കഥാപാത്രത്തെ കാണാന്‍ സാധിച്ചുവെന്നും എംടി പറഞ്ഞുവത്രേ. ദേവന്‍ പറയുന്നു.

English summary
Actor Devan in Hariharan's Aranyakam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam