നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു! പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമാണ് സുമ
പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു എന്ന വാര്‍ത്തയില്‍ പകച്ച് നില്‍ക്കുകയാണ് സിനിമാലോകം. പിന്നാലെ മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്. നടന്‍ ദേവന്റെ ഭാര്യയും രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു. 55 വയസായിരുന്നു. തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം സംസ്‌കാരം വടൂക്കര ശ്മാശനത്തില്‍ നടക്കും.
സുപ്രശസ്ത സിനിമാ സംവിധായകനായിരുന്നു രാമു കാര്യാട്ട്. ചെമ്മീന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തത് രാമു കാര്യാട്ടായിരുന്നു. അദ്ദേഹത്തിന്റെ അനന്തിരവനായിരുന്നു ദേവന്‍. ഈ ബന്ധമാണ് സുമയുമായിട്ടുള്ള വിവാഹത്തിലെത്തിയത്. പരസ്യ സിനിമാ സംവിധായകന്‍ സുധീര്‍ കാര്യാട്ട് ആണഅ സുമയുടെ സഹോദരന്‍.

മലയാളത്തിലെ ആദ്യകാല ചലച്ചിത്ര സംവിധായകന്മാരില്‍ ഒരാളാണ് രാമു കാര്യാട്ട്. അദ്ദേഹത്തിന്റെ ഒത്തിരി സിനിമകള്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയിരുന്നു. രാമു കാര്യാട്ടുമായിട്ടുള്ള അടുത്ത ബന്ധമാണ് ദേവന്റെ സിനിമയിലേക്കുള്ള വരവിന് കാരണം. നിര്‍മാതാവായി ചലച്ചിത്ര ലോകത്തേക്ക് എത്തിയ ദേവന്‍ നായകനായും വില്ലനായും ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചു. നടന്‍ ദേവനും സുമയ്ക്കും ലക്ഷ്മി എന്ന ഏകമകളാണുള്ളത്.


Click it and Unblock the Notifications











