കഴിവുണ്ടായിട്ടും ഞാന്‍ സിനിമയില്‍ രക്ഷപ്പെടാത്തതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും; ദേവന്‍

സിനിമാ അഭിനയത്തിന് താത്കാലിക ഇടവേള നല്‍കി നടന്‍ ദേവന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും അഭിപ്രായങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കവെ ദേവന്‍ സിനിമയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയുണ്ടായി.

Recommended Video

ഞാന്‍ സിനിമയില്‍ രക്ഷപ്പെടാത്തതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും; ദേവന്‍ | FilmiBeat Malayalam

എന്നെ സംബന്ധിച്ച് ഞാന്‍ നല്ല കഴിവുള്ള നടനാണ്. അങ്ങനെയാണ് ജനങ്ങള്‍ പറയുന്നതും. പക്ഷെ പ്രതീക്ഷിച്ചത് പോലെ നല്ല റോളുകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പലപ്പോഴും കഴിവുള്ള നടന്മാര്‍ ടൈപ്കാസ്റ്റില്‍ പെട്ടു പോവുന്നതിന് കാരണം മോഹന്‍ലാല്‍ - മമ്മൂട്ടി എന്നീ നെടുംതൂണുകള്‍ കാരണമാണെന്ന് നികേഷ് കുമാറിനോട് സംസാരിക്കവെ ദേവന്‍ വെളിപ്പെടുത്തി. തുറന്ന് സംസാരിക്കുന്നതില്‍ മടിയില്ലാത്ത ആളാണ് താന്‍ എന്നും ദേവന്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയ്‌ക്കൊപ്പമോ അഭിനയിക്കുന്ന നടന്മാര്‍ അവരെക്കാള്‍ നന്നായി അഭിനയിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഇരുവരുടെയും നേരിട്ടുള്ള ഇടപെടല്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അവര്‍ക്ക് വേണ്ടി സംവിധായകരും നിര്‍മാതാക്കളും കളിക്കുകയാണ്. ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനെ സംതൃപ്തിപ്പെടുത്താനാണ് പലപ്പോഴും സിനിമകള്‍ സംവിധാനം ചെയ്യുന്നത്. അവര്‍ ലക്ഷ്യമിടുന്നത് ഫാന്‍സിനെ മാത്രമാണ്.

devan

ദേവനെ പോലൊരു നടനോട് ഇങ്ങനെ ചെയ്യാമോ എന്ന് സിനിമാ രംഗത്തുള്ള ഒരാള്‍ മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചപ്പോള്‍, 'ഇത് പ്രൊഫഷണലല്ലേടോ' എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയോട് തന്നെ നേരിട്ട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ അപ്പോള്‍ വളരെ ഡിപ്ലോമാറ്റിക്കായ ഉത്തരമാണ് അദ്ദേഹം നല്‍കിയത്. ചിലര്‍ക്ക് വേണ്ടി അങ്ങനെ ആയിപ്പോവുന്നതാണെന്നാണ് പറഞ്ഞത്. എന്നാല്‍ മോഹന്‍ലാലിനോട് ചോദിക്കാന്‍ ഒരു അവസരം ലഭിച്ചിട്ടില്ല എന്നും ദേവന്‍ വ്യക്തമാക്കി.

അതേ സമയം മോഹന്‍ലാലും മമ്മൂട്ടിയും താന്‍ ബഹുമാനിയ്ക്കുന്ന രണ്ട് നടന്മാരാണെന്നും ദേവന്‍ പറയുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ അവിടെയുള്ളവര്‍ നമ്മളോട് സംസാരിയ്ക്കുന്നത് ഇവരെ കുറിച്ചാണ്. തെലുങ്കിലുള്ള മുന്‍നിര സംവിധായകരൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട് 'ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമകള്‍ ചെയ്യുന്നതാണ്' എന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം അഭിനയിച്ച നടന്‍ എന്ന നിലയില്‍ അഭിമാനം തോന്നാറുണ്ട്- ദേവന്‍ പറഞ്ഞു.

വില്ലന്‍ വേഷങ്ങളോട് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല എന്ന കാര്യവും ദേവന്‍ വ്യക്തമാക്കി. അതേ സമയം വില്ലന്‍ വേഷം വിട്ട് കോമഡി റോളുകളിലേക്ക് മാറാന്‍ തനിക്ക് കഴിയില്ല എന്നും അതൊക്കെ നാച്വറലായി സംഭവിയ്ക്കുന്ന പ്രോസസ് ആണെന്നും ദേവന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X