"ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്ന മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ സമ്മതിക്കണം"
ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക്കിലൂടെ ഈ വര്‍ഷം തിളങ്ങിയ താരമാണ് ധനേഷ് ആനന്ദ്. ത്രില്ലര്‍ ചിത്രത്തിലെ നടന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നായിരുന്നു ഫോറന്‍സിക്ക് സംവിധാനം ചെയ്തിരുന്നത്. ഫോറന്‍സിക്കിന് മുന്‍പ് ലില്ലി എന്ന ചിത്രത്തിലൂടെയും ധനേഷ് തിളങ്ങിയിരുന്നു. കരിയറില്‍ ആദ്യമായി നടന്‍ ഫൈറ്റ് സീന്‍ ചെയ്തത് ഫോറന്‍സിക്കിലായിരുന്നു.

ആദ്യമായി ഫൈറ്റ് സീനൊക്കെ ചെയ്തത് വളരെ ബുദ്ധിമുട്ടിയാണെന്ന് മുന്‍പ് ധനേഷ് ആനന്ദ് തുറന്നുപറഞ്ഞിരുന്നു. അതേസമയം ഫോറന്‍സിക്ക് ചിത്രീകരണ സമയത്തെ വീഡിയോ പങ്കുവെച്ച് നടന്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. "സിനിമയില്‍ താരങ്ങള്‍ ഫൈറ്റ് ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ആലോചിക്കുമായിരുന്നു.
'കൊള്ളാലോ നല്ല രസമുള്ള പരിപാടി ആണല്ലോ എന്ന്'.. നമ്മള് ചെയ്തു നോക്കിയപ്പോഴാ അതിന്റെ അവസ്ഥ മനസിലായത്. ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്ന മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ സമ്മതിക്കണം എന്നാണ് ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് ധനേഷ് ആനന്ദ് കുറിച്ചിരിക്കുന്നത്. ടൊവിനോയുമായുളള ഫൈറ്റ് സീനില്‍ പരിക്കേറ്റ് ഇരിക്കുന്ന ധനേഷിനെയും വീഡിയോയില്‍ കാണാം.
അഞ്ചാം പാതിരയ്ക്ക് പിന്നാലെ ഇക്കൊല്ലം മികച്ച പ്രേക്ഷക പ്രശംസ നേടിയ ത്രില്ലര്‍ ചിത്രമായിരുന്നു ഫോറന്‍സിക്ക്. ടൊവിനോ ഫോറന്‍സിക്ക് ഉദ്യാഗസ്ഥനായി അഭിനയിച്ച സിനിമ വിജയകരമായി മുന്നേറുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നത്. കൊവിഡ് വ്യാപനം സിനിമയെ ബാധിച്ചിരുന്നു.
Recommended Video
പിന്നീട് ലോക് ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഫോറന്‍സിക്ക് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മംമ്ത മോഹന്‍ദാസ്, റീബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഫോറന്‍സിക്ക് വളരെ കുറച്ച് നാളുകള്‍ മാത്രമാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.


Click it and Unblock the Notifications