ധനുഷിന്റെ കൊലവെറി വീണ്ടും
ധനുഷിന്റെ വൈ ദിസ് കൊലവറി സംഗീതപ്രേമികള്‍ക്കിടയില്‍ ഏറെ തരംഗം തീര്‍ത്തതാണ്. ഇപ്പോഴും ഈ പാട്ട് എവിടെയെങ്കിലും കേട്ടാല്‍ താളം പിടിക്കാന്‍ തോന്നാതിരിക്കാന്‍ വഴിയില്ല..ദേ ഇപ്പോള്‍ വീണ്ടും പാടാനൊരുങ്ങുകയാണ് ധനുഷ്.
കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷ് തന്റെ അടുത്ത ഗാനം ആലപിക്കാനൊരുങ്ങുന്നത്. എ. ഹര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വജ്രക്രയ എന്നാണ്. അര്‍ജുന്‍ ജന്‍യയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. കൊലവെറി എന്ന ഗാനത്തിന് സമാനമായ പാട്ടുതന്നെയായിരിക്കും ഇതെന്നാണ് പറയുന്നത്.

രണ്ട് ഗാനങ്ങളാണ് ചിത്രത്തില്‍ ധനുഷിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. രണ്ടും ധനുഷിന് ഏറെയിഷ്ടമായതായും പാടാന്‍ സമ്മതം മൂളിയതായും അര്‍ജുന്‍ ജന്‍യ പറയുന്നു. എന്നാലിതില്‍ ധനുഷ് ഏതുപാട്ട് പാടുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.


Click it and Unblock the Notifications