»   » ജയിലിലും കിടന്നിട്ടുണ്ട്, ഞങ്ങളുടെ നാടിന് വേണ്ടിയായിരുന്നു അതെന്ന് ധര്‍മ്മജന്‍

ജയിലിലും കിടന്നിട്ടുണ്ട്, ഞങ്ങളുടെ നാടിന് വേണ്ടിയായിരുന്നു അതെന്ന് ധര്‍മ്മജന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരു കൊച്ച് മനുഷ്യന്‍. ക്ലീന്‍ ഷേവ് ഒക്കെ ചെയ്ത്, കണ്ടാല്‍ ഒരു കൊച്ച് കുട്ടിയെ പോലെ തോന്നും. പാപ്പി അപ്പച്ചന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ധര്‍മ്മജന്റെ കരയറിന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ദാസപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധര്‍മ്മജന്‍ അവതരിപ്പിച്ചത്.

സിനിമ പുറത്തിറങ്ങിയതിന് ശേഷം നേരിട്ട് അറിയുന്നവരും അല്ലാത്തവരുമായി ഒത്തിരി പേര്‍ ധര്‍മ്മജന് അഭിനന്ദനവുമായി എത്തി. വാട്‌സപ് ഓപ്പണ്‍ ചെയ്താല്‍ നാലായിരം മെസേജുകളെങ്കിലുമുണ്ടാകും. ദിലീപിന്റെ കല്യാണത്തിന്റെ അന്ന് ധര്‍മ്മജനെ വിളിച്ച് ചേര്‍ത്ത് പിടിച്ചിട്ട് മമ്മൂട്ടി പറഞ്ഞു. ഗംഭീരമായിരുന്നു. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു. റേഡിയോ മംഗോ സ്‌പോട്ട് ലൈറ്റിലാണ് ധര്‍മ്മജന്‍ പറഞ്ഞത്.

യുവജനനേതാവായിരുന്ന സമയത്ത്

തന്റെ പഴയക്കാലത്തെ കുറിച്ചും ധര്‍മ്മജന്‍ പറഞ്ഞു. നേരത്തെ യുവജനനേതാവായിരുന്ന കാലത്ത് ജയിലില്‍ കിടന്നക്കേണ്ടി വന്നതിനെ കുറിച്ചാണ് ധര്‍മജന്‍ പറഞ്ഞത്.

കുടിവെള്ള പ്രശ്‌നം

നാട്ടില്‍ കുടിവെള്ള ക്ഷാമം വന്നു. അന്ന് പാര്‍ട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടര്‍ അതോരിറ്റി തല്ലി പൊളിച്ചതിന്റെ പേരില്‍ മൂന്ന് നാല് ദിവസം എറണാകുളം സബ് ജയിലില്‍ കിടന്നിട്ടുണ്ട്.

തല്ലിയില്ല

പോലീസുകാര്‍ തല്ലാനൊന്നും വന്നില്ലേലും പേടിപ്പിക്കാന്‍ വന്നു. ജയിലില്‍ വന്ന ദിവസം മട്ടന്‍ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരന്‍ ഉണ്ടായിരുന്നു. വന്ന് ചാടിയപ്പോള്‍ തന്നെ മട്ടന്‍ കറിയൊക്കെയാണല്ലോ എന്ന് പറഞ്ഞു.

ജാമ്യം കിട്ടി

മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജാമ്യം കിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ വന്ന് തുടങ്ങി.

English summary
Actor Dharmajan about his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam