മകള്‍ എന്നെ എടുത്ത് നില്‍ക്കുന്ന ചിത്രത്തിന് രണ്ട് അര്‍ഥമുണ്ട്! മോശം കമന്റിട്ടവന് കൊടുത്ത മറുപടിയെ പറ്റി ധർമജൻ

വീണ്ടും വിവാഹിതനാവുകയാണെന്ന് പോസ്റ്റ് ഇട്ടത് മുതല്‍ നടന്‍ ധര്‍മജനെ വിമര്‍ശിച്ച് കൊണ്ടാണ് ഒരു വിഭാഗം ആളുകളെത്തിയത്. സത്യത്തില്‍ ഭാര്യയുമായിട്ടുള്ള വിവാഹം ഔദ്യോഗികമാക്കുക, രജിസ്‌ട്രേഷന്‍ നടത്തുക എന്നതേ താന്‍ ഉദ്ദേശിച്ചിട്ടുള്ളു എന്നാണ് ധര്‍മജന്‍ പറയുന്നത്. ഇങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കൊരു മാതൃക കൂടിയായി താനെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ നടന്‍ സൂചിപ്പിച്ചു.

അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വരുന്ന തെറിവിളികളെ പറ്റി താരം സംസാരിക്കുകയാണ്. കല്യാണത്തിന് ശേഷമുള്ള ആളുകളുടെ പ്രതികരണം താന്‍ നോക്കുന്നില്ലെന്നും അതിന് കാരണം മുന്‍പ് വന്ന ചീത്തവിളിയാണെന്നും താരം പരയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടന്‍.

dharmajan

'കല്യാണത്തിന് ശേഷം ആരുടെയും റിയാക്ഷന്‍ ഒന്നും ഞാന്‍ നോക്കിയിട്ടില്ല. കാരണം എനിക്ക് തെറി വരാനേ സാധ്യതയുള്ളൂ. ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്തതും രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നതും കൊണ്ട് ചീത്ത പറഞ്ഞിട്ടുള്ള കമന്റുകളേ എനിക്ക് വരാറുള്ളൂ.

ഒരിക്കല്‍ എന്റെ മകള്‍ എന്നെ എടുത്തുയര്‍ത്തി നില്‍ക്കുന്നൊരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിന് ക്യാപ്ഷനായി ഇട്ടത് 'എന്റെ അച്ഛന് അത്ര വെയിറ്റ് ഇല്ല' എന്നാണ്. അച്ഛന് ഭാരം കുറവാണെന്നും അത്ര വെയിറ്റ് കാണിക്കാത്ത ഒരാളാണ് എന്ന് രണ്ട് അര്‍ഥം അതിനുണ്ടായിരുന്നു.

dharmajan

എന്നാല്‍ ആ ഫോട്ടോയ്ക്ക് താഴെ ഒരുത്തന്‍ കമന്റ് ഇട്ടത് 'അവനെ എടുത്ത് തോട്ടില്‍ കൊണ്ടുപോയി കളയൂ' എന്നായിരുന്നു. അവന്റ പ്രൊഫൈല്‍ എടുത്തു നോക്കിയപ്പോള്‍ എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്. ഞാന്‍ അവനോട് 'നിന്റെ കുടുംബത്തെ ഞാന്‍ കണ്ടു. മകള്‍ സുന്ദരിക്കുട്ടിയാണ്. നന്നായി വളര്‍ത്തുക, സന്തോഷമായി ഇരിക്കൂ..' എന്നൊരു മറുപടി കൂടി കൊടുത്തു.

സാധാരണ ഇത്തരം കമന്റുകള്‍ ഞാന്‍ മൈന്‍ഡ് ആക്കാത്തതാണ്. പക്ഷേ അതിനൊരു മറുപടി കൊടുത്തു. ഇതോടെ അവന്‍ ആ കമന്റ് ഡിലീറ്റ് ചെയ്ത് പോയി. ഇങ്ങനെയൊക്കെ കമന്റുകള്‍ ഇടുന്നത് എന്തിനാണ്. നമ്മളെല്ലാവരും കുടുംബമായി ജീവിക്കുന്നവരല്ലേ. നല്ലവരും ചീത്തയായിട്ടുള്ള ആളുകളുമൊക്കെ ഉണ്ടാവും. ഞാന്‍ ഭയങ്കര പെര്‍ഫെക്ട് മനുഷ്യനാണെന്ന് ഒന്നുമല്ല പറയുന്നത്. ഒരു മൊബൈല്‍ ഉണ്ടെന്ന് കരുതി അത്ര അപഹാസ്യമായിട്ടൊന്നും പറയേണ്ടതില്ല.

കേരളത്തില്‍ പ്രധാനപ്പെട്ട മൂന്ന് കേസുകളില്‍ കാരണമില്ലാതെ ചോദ്യം ചെയ്യപ്പെട്ട ആളാണ് ഞാന്‍. സ്വര്‍ണക്കള്ള കടത്ത് കേസിലടക്കം ഞാന്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റെ മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ നിന്റെ അച്ഛന്‍ സ്വര്‍ണക്കടത്ത് കേസിലേ പ്രതിയാണോ എന്ന് ചോദിക്കുന്നത് ശരിയാണോ? എന്ന് ധര്‍മജന്‍ ചോദിക്കുന്നു.

More from Filmibeat

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X