Dharmajan: ഞാന്‍ ആദ്യമായിട്ടൊരു ലൈവില്‍ വന്നിട്ട് ഇവിടെ ആരുമില്ലേ: ആരാധകരോട് ധര്‍മ്മജന്‍! കാണാം

By Midhun

മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഹാസ്യനടന്‍മാരിലാരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മിനിസ്‌ക്രീന്‍ പരിപാടികളില്‍ നിന്നും ബിഗ് സക്രീനിലെത്തിയ നടനാണ് ധര്‍മ്മജന്‍. 2010ല്‍ മമ്മാസ് സംവിധാനം ചെയ്ത ദീലീപ് ചിത്രം പാപ്പി അപ്പച്ചയിലൂടെയാണ് ധര്‍മ്മജന്‍ സിനിമയിലെത്തിയത്. ചിത്രത്തില്‍ ദിലീപിനൊപ്പം മികച്ചൊരു വേഷത്തിലാണ് ധര്‍മ്മജന്‍ എത്തിയിരുന്നത്.

പിന്നീടു വന്ന സിനിമകളിലൂടെ മലയാളത്തിലെ ഹാസ്യ നടന്‍മാരുടെ ഇടയില്‍ മുന്‍നിരയിലെത്താന്‍ ധര്‍മ്മജന് സാധിച്ചിരുന്നു. 2016ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം മുഴുനീള വേഷത്തിലായിരുന്നു ധര്‍മ്മജന്‍ എത്തിയിരുന്നത്. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന് സിനിമാ പ്രേമികള്‍ ഒന്നടങ്കം വന്‍ സ്വീകാര്യതയായിരുന്നു നല്‍കിയിരുന്നത്.

dharmajan

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷവും ധര്‍മ്മജന് കൈനിറയെ ചിത്രങ്ങളായിരുന്നു. ധര്‍മ്മജനും വിഷ്ണുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വികടകുമാരന്‍. കട്ടപ്പനയ്ക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംഷയോടെയാണ് വികടകുമാരന്‍ എന്ന സിനിമ കാത്തിരിക്കുന്നത്. വികട കുമാരനു പുറമേ കുട്ടനാടന്‍ മാര്‍പാപ്പ എന്ന കൂഞ്ചാക്കോ ബോബന്‍ ചിത്രത്തിലും ധര്‍മ്മജന്‍ അഭിനയിക്കുന്നുണ്ട്.

dharmajan

ഈ ചിത്രങ്ങളെല്ലാം തന്നെ ഈയാഴ്ചയാണ് റിലീസിനെത്തുന്നത്. ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട് ധര്‍മ്മജന്‍ ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. രണ്ട് തവണ ലൈവില്‍ വന്ന് പരാജയപ്പെട്ട ധര്‍മ്മജന്‍ മൂന്നാം തവണയെത്തിപ്പോഴാണ് കണക്ട് ആയിരുന്നത്. ലൈവിന്റ തുടക്കത്തില്‍ താന്‍ ആദ്യമായി ഇവിടെ വന്നിട്ട് ആരുമില്ലേയെന്ന് ധര്‍മജന്‍ ആരാധകരോട് ചോദിക്കുന്നുണ്ട്. ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്റെ ലൈവില്‍ എത്തുന്നുണ്ട്. രണ്ട് പേരും പുതിയ ചിത്രങ്ങളെല്ലാം തന്നെ കാണമെന്നും സപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ആരാധകരോട് ആവശ്യപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X