കോമഡി മാത്രമല്ല ഡാൻസും വഴങ്ങും!! ധര്‍മജൻ വേറെ ലെവലാണ്, താരത്തിന്റെ തകർപ്പൻ ഡാൻസ്, കാണൂ
പൂർണ്ണമായും ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രമാണിത്.
കോമഡി രംഗങ്ങളിലൂടെ പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന താരമാണ് ധർമജൻ ബോൾഗാട്ടി . ഹാസ്യം മാത്രമല്ല തനിയ്ക്ക് പാട്ടും വഴങ്ങുമെന്ന് ധർമജന്റെ തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തകർപ്പൻ ഡാൻസുമായി വന്ന് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തകർപ്പൻ ഡാൻസുമായിട്ടാണ് ധർമജൻ എത്തിയിരിക്കുന്നത്.

പൂർണ്ണമായും ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രമാണിത്. വമ്പുവേണ്ടേ എന്ന ഗാനത്തിലാണ് ധർമജൻ ചുവട് വെച്ചിരിക്കുന്നത്. ചിത്രത്തിൽ കോളേജ് വിദ്യാർഥിനിയായിട്ടാണ് ധർമജൻ എത്തുന്നത്.ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എബി ടോം ആണു സംഗീതം. കീർത്തൻ ബേണിയും പ്രിയ ജേഴ്സണും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
ഇതിനും മുൻപ് ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസും ചേർന്നാണ്.നിരഞ്ജൻ, മാനസ എന്നിവരാണ് പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2019 ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുക


Click it and Unblock the Notifications











