»   » പ്ലീസ്.. കെട്ടാന്‍ പോകുന്ന പെണ്ണിനെ മാറ്റി പറയരുത്, അര്‍പ്പിതയാണ് ധ്യാനിന്റെ വധു!

പ്ലീസ്.. കെട്ടാന്‍ പോകുന്ന പെണ്ണിനെ മാറ്റി പറയരുത്, അര്‍പ്പിതയാണ് ധ്യാനിന്റെ വധു!

By: Sanviya
Subscribe to Filmibeat Malayalam


നടന്‍ ശ്രീനിവാസന്റെ മകനും സംവിധായകനും നടനുമായ വിനീതിന്റെ സഹോദരനുമായ ധ്യാന്‍ വിവാഹിതനാകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുമാസം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ വധുവാരണെന്നുള്ള കാര്യം വ്യക്തമായിരുന്നില്ല.

കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവെന എന്നാണല്ലോ. മുമ്പ് ധ്യാനിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നമിത പ്രമോദാണ് വധുവെന്നായിരുന്നു വാര്‍ത്തകളില്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് വലിയ താത്പര്യമില്ലാത്ത വിവാഹമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

Read Also: വധുവിനെ രഹസ്യമാക്കി, ധ്യാന്‍ ശ്രീനിവാസന്‍ ഉടന്‍ വിവാഹിതനാകും!

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നമിതയുടെ അച്ഛന്‍ പ്രതികരണവുമായി എത്തി. നമിതയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു നടിയുടെ അച്ഛന്റെ വെളിപ്പെടുത്തല്‍.

വധു മറ്റാരോ ആണ്

ധ്യാന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി നമിതയല്ല. അത് മറ്റാരുമല്ല. ഇതിലേക്ക് നമിതയുടെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നടിയുടെ അച്ഛന്‍ പറഞ്ഞു. മുമ്പും ഇതുപോലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ വര്‍ഷം വിവാഹം

ധ്യാനിന്റെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വെച്ചാണ് വിവാഹം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചയാളല്ല വധു.

അര്‍പ്പിത

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പ്പിതയാണ് വധു. സിനിമാ സുഹത്തുക്കള്‍ക്ക് വേണ്ടി ഏപ്രില്‍ പത്തിന് എറണാകുളത്ത് വെച്ച് റിസപ്ഷന്‍ തീരുമാനിച്ചിട്ടുണ്ട്.

സിനിമയിലേക്ക്

സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമയില്‍ എത്തിയത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരേ മുഖം എന്ന ചിത്രത്തിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്.

സംവിധാന മോഹം

അച്ഛനെയും സഹോദരനെയും പോലെ ഒരു സിനിമ ചെയ്യാനുള്ള മോഹത്തെ കുറിച്ച് ധ്യാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം തന്നെ ധ്യാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാകുമെന്നാണ് അറിയുന്നത്.

English summary
Actor Dhyan Sreenivasan Wedding.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam