»   » അത്ഭുതങ്ങള്‍ കാണിച്ചു തന്നു, ജീവിതം തന്നെ മാറി, ദിലീപ് പറയുന്നു!

അത്ഭുതങ്ങള്‍ കാണിച്ചു തന്നു, ജീവിതം തന്നെ മാറി, ദിലീപ് പറയുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

സത്യ സായിബാബയായി അഭിനയിക്കുന്നതിനെ കുറിച്ച് നടന്‍ ദിലീപ്. മുമ്പ് ചിത്രത്തെ കുറിച്ച് പറഞ്ഞ് കേട്ടിരുന്നുവെങ്കിലും പിന്നീട് അതിനെ കുറിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഒരു ബഹുഭാഷ ചിത്രമായതുകൊണ്ടും ചിലവേറിയതുകൊണ്ടുമാണ് ചിത്രം വൈകുന്നതെന്ന് ദിലീപ് പറഞ്ഞു. ഇന്ത്യ ടുഡേയുടെ ഓണപ്പതിപ്പിലാണ് ചിത്രത്തെ കുറിച്ച് ദിലീപ് പറഞ്ഞത്.

സായിബാബയായി അഭിനയിക്കാന്‍ തീരുമാനിച്ചതോടെ തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായും ദിലീപ് പറയുന്നുണ്ട്. സായി ഭക്തനായിരുന്നുവെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതോടെ ഭക്തി കൂടുതല്‍ ദൃഢമായെന്നും ദിലീപ് പറഞ്ഞു.

ആഗ്രഹിച്ചതു പോലെ നടന്നു

സായിബാബയെ കുറിച്ച് കൂടുതല്‍ അറിയണമെന്നും അദ്ദേഹത്തിന്റെ പുസ്തങ്ങള്‍ വായിക്കണമെന്നും ആഗ്രഹിച്ചു. ആരോടും ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നുമില്ല. പക്ഷേ ആറാം ദിവസം പുസ്തങ്ങള്‍ തന്റെ കൈയില്‍ കിട്ടിയെന്ന് ദിലീപ് പറയുന്നു.

പുട്ടപര്‍ത്തിയിലെ അത്ഭുതം

'പുട്ടപര്‍ത്തിയില്‍ പോയപ്പോഴുള്ള മറ്റൊരു അനുഭവവും ദിലീപ് പങ്കു വച്ചു. പുട്ടപര്‍ത്തിയില്‍ എത്തി പ്രാര്‍ത്ഥനയ്ക്ക് മുമ്പായി അവിടുത്തെ റസ്റ്റോറന്റില്‍ കയറി ഇഡലി ഓഡര്‍ ചെയ്തു. അവിടെ തറ തുടച്ച് വൃത്തിയാക്കുന്ന ഒരു പയ്യന്‍ വൃത്തിയാക്കുന്ന ഒരു പയ്യന്‍ മാത്രമേയുണ്ടായിരുന്നുള്ളു. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ അമ്പരപ്പോടെയുള്ള നിലവിളി ശബ്ദം കേട്ടു. പോയി നോക്കുമ്പോള്‍ അവന്‍ തുടച്ച് പോയ ഭാഗങ്ങളില്‍ ആരോ ചവിട്ടി പോയ കാല്‍പ്പാടുകള്‍. ഹാളിന്റെ മധ്യത്തില്‍ നിന്ന് തുടങ്ങുന്ന കാല്‍പ്പാടുകള്‍ അവസാനിക്കുന്ന സായിബാബയുടെ ഫോട്ടോയുടെ മുമ്പില്‍'.

ജീവിതത്തിലെ പ്രശ്‌നങ്ങള്‍

ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിട്ടപ്പോള്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടിയെന്നും മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉപേക്ഷിച്ചെന്നും ദിലീപ് പറഞ്ഞു.

ബഹുഭാഷാ ചിത്രം

വിവിധ ഭാഷകളിലായാണ് സായിബാബ ചിത്രം ഒരുങ്ങുന്നത്. ഒരു ചിലവേറിയ ചിത്രമാണെന്നും ദിലീപ് പറഞ്ഞു.

English summary
Actor Dileep about his new project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam