»   » സൂപ്പര്‍സ്റ്റാറുകളുടെ സഹകരണത്തെ കുറിച്ച് ദിലീപ്!

സൂപ്പര്‍സ്റ്റാറുകളുടെ സഹകരണത്തെ കുറിച്ച് ദിലീപ്!

Posted By: Sanviya
Subscribe to Filmibeat Malayalam

നടി കാവ്യയുമായുള്ള വിവാഹ ശേഷം ദിലീപ് ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കിലാണ്. കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് ആരാധകര്‍ കാത്തിരിക്കുന്ന ദിലീപ് ചിത്രം. ജനുവരി 10ന് ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്ററുക്കാരുടെയും അപ്രതീക്ഷിത സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചു. പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

പിണറായി അഥവാ പനീര്‍വിജയന്‍, ലക്ഷ്മി നായര്‍ ലക്ഷ്മിചിന്നമ്മ... ഞെട്ടിച്ച് വിടി ബല്‍റാം... കൊന്ന് കൊലവിളിക്കുന്നു!

അതിനെല്ലാം പുറമെ പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം, പിക്കറ്റ് പോക്കറ്റ് എന്നിങ്ങനെ ദിലീപ് നായകനായ മൂന്ന് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയിലിന് ശേഷം ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണിത്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഒരു ആവറേജ് വിജയം മാത്രമാണ് നേടിയത്. 1992ല്‍ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടന്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും സിനിമാ സൗഹൃദങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞു.

സിനിമയിലേക്ക്....

1992ല്‍ പുറത്തിറങ്ങിയ എന്നോട് ഇഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തില്‍ അതിഥി വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് ദിലീപ് സിനിമയില്‍ എത്തിയത്. പിറ്റേ വര്‍ഷം സൈന്യം എന്ന ജോഷി ചിത്രത്തില്‍ കേഡറ്റ് കുക്കു തോമസ് എന്ന കഥാപാത്രത്തെ കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. സിനിമാ മേഖലയിലേക്ക് കടന്ന് വന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ദിലീപ് ഇങ്ങനെ പറയുകയുണ്ടായി. ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ചാണ് ഞാന്‍ സിനിമയില്‍ എത്തിയത്.

സൂപ്പര്‍സ്റ്റാറുകളെ കുറിച്ച്

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ പെരുമാറ്റത്തെ കുറിച്ചും ദിലീപ് തുറന്ന് പറഞ്ഞു. ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയുമെല്ലാം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണ്. അവരുടെ സഹകരണമാണ് എന്റെ കരുത്ത്. ദിലീപ് പറഞ്ഞു.

ടു കണ്‍ട്രീസിന്റെ വിജയം

അടുത്തിടെ ദിലീപ് തന്റെ കരിയറിനോട് കാണിച്ചത് ഏറ്റവും മോശമായ സമീപനമായിരുന്നു. കഥ വായിക്കാതെ സിനിമ തെരഞ്ഞെടുക്കുന്നുവെന്ന് പലരും പറഞ്ഞു. ചളി കോമഡികള്‍ മാത്രം. ദിലീപ് ചിത്രങ്ങളോട് സമീപകാലത്ത് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ധാരണ ഇങ്ങനെയായിരുന്നു. എന്നാല്‍ 2015ല്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെ ദിലീപ് തന്റെ നഷ്ടപ്പെട്ട് പോയ ആരാധകരെ തിരിച്ച് പിടിച്ചു. ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസില്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്.

കിങ് ലയറും വിജയത്തിലേക്ക്

ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദിലീപ് അഭിനയിച്ച കിങ് ലയറും ബോക്‌സോഫീസില്‍ വിജയമുണ്ടാക്കി. അതിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും സുന്ദര്‍ ദാസിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

English summary
Actor Dileep about Malayalam Super Stars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam