»   » ടൂ കണ്‍ഡ്രീസ് റിലീസിനൊരുങ്ങുന്നു, അപവാദ പ്രചരണങ്ങള്‍ മറന്ന് പോയാല്‍ ഇതൊരു ഓര്‍മ്മപെടുത്തലായി കാണൂ

ടൂ കണ്‍ഡ്രീസ് റിലീസിനൊരുങ്ങുന്നു, അപവാദ പ്രചരണങ്ങള്‍ മറന്ന് പോയാല്‍ ഇതൊരു ഓര്‍മ്മപെടുത്തലായി കാണൂ

Posted By:
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ടൂ കണ്‍ഡ്രീസ്. തുടര്‍ച്ചയായി പാരജയങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ലൈഫ് ഒാഫ് ജോസൂട്ടി ദിലീപിന് ഒരു രക്ഷയായിരുന്നു. നേരത്തെ പുറത്തിറങ്ങുന്നതിന് മുമ്പ് ദിലീപ് ചിത്രങ്ങളെ കുറിച്ച് പല അപവാദപ്രചരണങ്ങളും പുറത്തിറങ്ങിയിരുന്നു.

എന്നാല്‍ പുറത്തിറങ്ങാനിരിക്കുന്ന ടൂ കണ്‍ഡ്രീസിനെ കുറിച്ച് ഇപ്രാവശ്യം അപവാദ പ്രചരണമെന്നും ഉണ്ടായിട്ടില്ല. ദിലീപ് തന്നെ ഇക്കാര്യത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. ടൂ കണ്‍ഡ്രീന്റെ ചിത്രീകരണം പൂര്‍ത്തിയായി താന്‍ കിങ് ലയറിന്റെ ലൊക്കേഷനില്‍ എത്തി. ഇപ്രാവശ്യത്തെ ക്രിസ്മസിന് ഒരു മികച്ച വിരുന്നായിരിക്കും ടൂ കണ്‍ഡ്രീസ് തരുന്നതെന്നും പറയുന്നു.


dileep

മുന്‍ വര്‍ഷങ്ങളില്‍ തന്റെ ചിത്രങ്ങളെ കുറിച്ച് ഉണ്ടായ അപവാദപ്രചരണങ്ങളൊന്നും ഈ വര്‍ഷം കണ്ടില്ല. അപവാദപ്രചാരകര്‍ മറന്നു പോയതാണെങ്കില്‍ ഇതൊരു ഓര്‍മ്മപ്പെടുത്താണെന്നും ദിലീപ് പറഞ്ഞു. ക്രിസ്മസിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


മൈ ബോസിന് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടൂ കണ്‍ഡ്രീസ്. അന്യ രാജ്യക്കാരിയായ ലയ(മംമ്ത)യെ ഉല്ലാസ് വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍. ഷാഫിയുടെ സഹോദരന്‍ റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Actor Dileep about Two Countries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam