»   » തന്ത്രങ്ങള്‍ വെറുതെയായി, ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക് !!

തന്ത്രങ്ങള്‍ വെറുതെയായി, ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക് !!

Posted By:
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ജയിലിലേക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ അങ്കമാലി കോടതിയാണ് തടഞ്ഞത്. ദിലീപിനെ ആലുവാ സബ് ജയിലിലേക്ക് കൊണ്ടു പോകും. ഈ മാസം 25 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇക്കാര്യം പ്രൊസിക്യൂഷന്‍ ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ ദിലീപ് ഇപ്പോള്‍ പുറത്തിറങ്ങിയപ്പോള്‍ എന്തായിരിക്കും അവസ്ഥ എന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു.

ശക്തമായ തെളിവ്

നടനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവെച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ദിലീപിനും ജാമ്യം നല്‍കരുതെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

നടിക്കെതിരെയുള്ള ആരോപണം

ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ് ആരോപണങ്ങള്‍ നിരത്തുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

ഹൈക്കോടതിയിലേക്ക്

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണിരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍

പോലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്നു വൈകിട്ട് തീരുമായിരുന്നു. തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റ് ചെയ്തതിന് ശേഷം ദിലീപ് ഒരുദിവസം ആലുവ സബ്ജയിലില്‍ കിടന്നിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്നു.

രണ്ടു ഫോണുകള്‍

ദിലീപിന്റെ രണ്ടു ഫോണുകള്‍ പ്രതിഭാഗം കോടതയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കാണ് ഫോണ്‍ കൈമാറിയതെന്നും പോലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും എന്നതുകൊണ്ടാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.

പോലീസിന്റെ ഭാഗത്ത് നിന്ന്

പള്‍സര്‍ സുനി എന്ന കുറ്റവാളി നല്‍കിയ മൊഴി മാത്രം നോക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

English summary
Actor Dileep arrested actress molestation.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam