»   » ദിലീപിന്റെ കനേഡിയന്‍ താറാവ് പോയി ടു കണ്‍ട്രീസ് ആയി..

ദിലീപിന്റെ കനേഡിയന്‍ താറാവ് പോയി ടു കണ്‍ട്രീസ് ആയി..

Posted By:
Subscribe to Filmibeat Malayalam

നടന്‍ ദിലീപും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്ന കനേഡിയന്‍ താറാവിന്റെ പേര് മാറ്റി. ടു കണ്‍ട്രീസ് എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. പേര് മാറ്റാനുണ്ടായ കാരണം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാഫിയുടെ സഹോദരന്‍ റാഫിയുടേതാണ് തിരക്കഥ.

ചിത്രത്തില്‍ ന്യൂജനറേഷന്‍ താരം നമിതാ പ്രമോദ് അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ദിലീപും മംമ്തയും ചേര്‍ന്നഭിനയിച്ച മൈ ബോസ് ജനശ്രദ്ധയാകര്‍ഷിച്ച സിനിമയായിരുന്നു. അരികെ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം എട്ടുനിലയില്‍ പൊട്ടിയിരുന്നു. എന്നാല്‍ ടു കണ്‍ട്രീസ് എന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

dileep

മൈ ബോസ് എന്ന ചിത്രത്തോട് ചെറിയ രീതിയിലുള്ള സാമ്യം ടു കണ്‍ട്രീസിനുണ്ട്. പണക്കാരനായ നായകന്‍ കാനഡയില്‍ പോയി മലയാളി യുവതിയെ വിവാഹം കഴിക്കുകയും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മുകേഷ് ഇതില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിനയ പ്രസാദ്, സാറ, സുരാജ് വെഞ്ഞാറമ്മൂട്, അശോകന്‍, ഷാജു ലെന തുടങ്ങിവരാണ് മറ്റ് താരങ്ങള്‍. ദിലീപ് ഷാഫി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്.

English summary
Dileep starrer upcoming movie Canadian Tharavu is retitled as Two Countries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam