അതായിരുന്നു അച്ഛന്റെ ആഗ്രഹം!! അന്ന് അത് കേട്ടാൽ മതിയാരുന്നു, അച്ഛന്റെ ആഗ്രഹത്തെ കുറിച്ച് ദിലീപ്

അന്നും ഇന്നും പ്രേക്ഷകരുടെ ജനപ്രിയനായകനാണ് ദിലീപ്. കോമഡി ഷോകളിൽ നിന്ന് സിനിമയിൽ എത്തുകയും പിന്നീട് ജനങ്ങളുടെ ഹൃദയങ്ങളിൽ സ്ഥിര താമസക്കാരനായി മാറുകയായിരുന്നു താരം. മുതിർന്നവരും കുട്ടികളും ഒരുപോലെ ഫാൻസ് ലിസ്റ്റിലുളള താരമാണ് ദിലീപ്. ഇത് മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് പോലും ലഭിക്കാത്ത ഒരു ഭാഗ്യമായിരുന്നു. എന്നാൽ അത് ദിലീപിന് അവോളം തന്നെ ലഭിച്ചു.

കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ശക്തമായി വീണ്ടും തിരിച്ചു വരുകയായിരുന്നു. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ദീലീപിനെയല്ല രാമലീല, കമാര സംഭവം എന്നീ ചിത്രങ്ങളിൽ കണ്ടത്. ദിലീപിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വക്കീലായിട്ടാണ് ദിലീപ് എത്തുന്നത്. എന്നാൽ ഈ കഥാപാത്രത്തിന് താരത്തിന്റെ ജീവിതവുമായി അടുത്ത ബന്ധമാണുളളത്. ക്ലബ് എഫ്എമ്മിലെ സ്റ്റാർജാമിൽ താരം ഇക്കാര്യം തുറന്നു പറയുകയാണ്.

 വക്കീലായി ദിലീപ്

വക്കീലായി ദിലീപ്

ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. വിക്കുളള വക്കീലായിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാത്തരം പ്രേക്ഷകരേയും എന്റർടെയ്മെന്റ് ചെയ്യുന്ന തരത്തിലുള്ള ചിത്രമാണിത്. എന്നാൽ വക്കിൽ കഥാപാത്രവുമായി ദിലീപിന്റെ ജീവിതത്തിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ആ ഹൃദയ സ്പർശിയായ കഥ ക്ലബ്എഫ്എമ്മിലൂടെയാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

 അച്ഛന്റെ  ആഗ്രഹം

അച്ഛന്റെ ആഗ്രഹം

തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു തന്നെ ഒരു വക്കിലായി കാണുക എന്നുള്ളത്. ബിഎ പഠനം പൂർത്തിയാക്കി എംഎയ്ക്ക് ചേർന്നു. അന്ന് കമൽ സാറിന്റെ അസിസ്റ്റന്റ് ആയി സിനിമയിൽ എത്തി. ആ സമയത്ത് അച്ഛന് എന്നെ എൽഎൽബിയ്ക്ക് വിടണമെന്നായിരുന്നു താൽ പര്യം. അപ്പോഴേയ്ക്കും മിമിക്രി സിനിമ എന്നൊക്കെ പറഞ്ഞ് ഞാൻ മാറി പോയിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എൽഎൽബിയ്ക്ക് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ടെന്ന് താരം പറഞ്ഞു.

 അച്ഛന്റെ വാക്കിന്റെ വില

അച്ഛന്റെ വാക്കിന്റെ വില

എന്നാൽ അന്ന് അച്ഛൻ പറഞ്ഞ വാക്കിന്റെ വിലയെന്താണെന്ന് ഇപ്പോൾ തനിയ്ക്ക് മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത് മാതാപിതാക്കൾ പറയുന്നത് നമ്മൾ മക്കൾ കേൾക്കണമെന്ന്- ദിലീപ് കൂട്ടിച്ചേർത്തു

 സ്വാധീനിച്ച വ്യക്തി

സ്വാധീനിച്ച വ്യക്തി

പലതരത്തിലുളള വ്യത്യസ്തമായ കഥാപാത്രങ്ങൾ ദിലീപ് വെള്ളിത്തരിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിക്കൻ വക്കിലായി എത്തുന്നത് ഇതാദ്യമായിട്ടാണ്. വിക്കുള്ള വ്യക്തികളിൽ തന്നെ സ്വാദീനിച്ച വ്യക്തിയെ കുറിച്ചും താരം വെളിപ്പെടുത്തി. തന്റെ സുഹൃത്തുക്കളുടെ ഇടയിൽ തന്നെ ഇത്തരത്തിലുള്ള വ്യക്തികൾ ഉണ്ടായിരുന്നു. വിക്ക് വരുമ്പോൾ അവർ പലരും അതിനെ മനേജ് ചെയ്തിരുന്നത് വ്യത്യസ്തമായ രീതിയിലായിരുന്നു. ചിലർ കയ്യടിച്ച് അതിനെ അഡ്ജസ്റ്റ് ചെയ്യും. മറ്റുചിലർക്ക് ഒരു വാക്കിലായിരിക്കും പ്രശ്നം. ഥന്റെ സുഹൃത്തിന്റെ കാര്യവും താരം ഈ അവസരത്തിൽ പറഞ്ഞു. അദ്ദേഹം ആസാധ്യമായ ഒരുപാട്ട് കാരനാണ്. എന്നാൽ പാടുമ്പോൾ ആ ഒരു ബുദ്ധിമുട്ടില്ല. സംസാരിക്കുമ്പോൾ മാത്രമായിരുന്നു വിക്ക് വരുക. എന്നാൽ നിരന്തരമുള്ള പ്രാക്ടീസിലൂടെ അദ്ദേഹം അത് മാറ്റിയെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X