»   » നടന്‍ ദിലീപിന്റെ പേരില്‍ തട്ടിപ്പ്

നടന്‍ ദിലീപിന്റെ പേരില്‍ തട്ടിപ്പ്

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ദിലീപിന്റെ സുരക്ഷിത ഭവന പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആര്യങ്കാവ് അയ്യന്‍കോവില്‍ ഹരിജന്‍ കോളനി ബ്ലോക്ക് നമ്പര്‍ 55 പാറയ്ക്കല്‍ വീട്ടില്‍ രാജിവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ദിലീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ സുരക്ഷിത ഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് തരാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയെടുത്തത്. തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ ജില്ലകളിലെ ഓരോ കുടുംബങ്ങളില്‍ നിന്ന് 500, 1000 രൂപ വീതം വാങ്ങിയെടുത്തായിരുന്നു തട്ടിപ്പ്.

പോലീസില്‍ പരാതിപ്പെട്ടു

ഇളമ്പല്‍ സ്വദേശിനി പ്രസന്നയാണ് സംശയം തോന്നി സുരക്ഷിത ഭവനം പദ്ധതിയുടെ കോര്‍ഡിനേറ്ററെ വിളിച്ച് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. പിന്നീട് പ്രസന്ന തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു.

നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ദിലീപ്

പ്രസന്ന നല്‍കിയ വിവരങ്ങളവുടെ അടിസ്ഥാനത്തില്‍ ദിലീപ് ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മെയില്‍ അയച്ചിട്ടുണ്ട്.

തട്ടിപ്പില്‍ ഇരയായവര്‍

കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍ധനരുമാണ് തട്ടിപ്പിനിരയായിട്ടുള്ളത്.

ദിലീപിന്റെ മുന്നറിയിപ്പ്

അതേ സമയം സുരക്ഷിത ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പണം പിരിക്കുന്നതിന് വേണ്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദിലീപ് മുന്നറിയിപ്പ് നല്‍കി.

English summary
Actor Dileep home guarantee issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam