നടന്‍ ദിലീപിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു
പുതുച്ചേരി: നടന്‍ ദിലീപിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളി വീരന്‍ എന്ന സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നും ഇറങ്ങുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ വാതില്‍ മൂക്കിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ലൊക്കേഷനിലെത്തി ദിലീപിനെ പരിശോധിച്ചു.
പരിക്ക് ഗുരുതരമല്ലെങ്കിലും നാലു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം മുടങ്ങാതിരിക്കാനായി ദിലീപ് ലൊക്കേഷനില്‍ തന്നെ തുടര്‍ന്നെങ്കിലും ഷൂട്ടിംഗ് അവസാനിച്ചശേഷം ആശുപത്രിയിലേക്ക് പോകാനാണ് പരിപാടി.

തമിഴില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയ സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയുമാണ് നായികമാര്‍. കീര്‍ത്തി ചക്രയ്ക്കു ശേഷമാണ് സൂപ്പര്‍ ഗുഡ് ഫിലിംസ് മറ്റൊരു സിനിമയ്ക്കായി മലയാളത്തിലേക്ക് തിരികെയെത്തുന്നത്. ചിത്രത്തില്‍ ഒരു പച്ചക്കറി കച്ചവടക്കാരന്റെ വേഷമാണ് ദിലീപിന്.
നേരത്തെ ബുദ്ധേട്ടന്‍ എന്നു പേരിട്ടിരുന്ന ചിത്രം ബുദ്ധമത വിശ്വാസികളുടെ അഭ്യര്‍ത്ഥന മാനിച്ച് വില്ലാളി വീരന്‍ എന്ന് മാറ്റുകയായിരുന്നു. സുധീഷ് ശങ്കറിന്റെ കന്നി ചിത്രത്തില്‍ ഗണേഷ് കുമാര്‍, സംവിധായകന്‍ റാഫി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സുരാജ് വെഞ്ഞാറന്മൂട്, കലാഭവന്‍ ഷാജോണ്‍, ലാലു അലക്‌സ്, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











